വിചിത്ര സ്വഭാവമുളള വ്യക്തിയായതിനാൽ, കരയുമ്പോൾ എന്നെ കാണാൻ എങ്ങനെയുണ്ട് ? ;അഹാനയുടെ ചിത്രത്തിന് മറുപടിയുമായി ആരാധകർ !

സമൂഹ മാധ്യമങ്ങളിൽ സ്ഥിര സാന്നിധ്യമായ നായികയാണ് അഹാന കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ കുടുംബം മുഴുവൻ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കൊപ്പമാണെന്ന് പറഞ്ഞാലും തെറ്റില്ല. കൂട്ടത്തിൽ അഹാനയുടെ പല എഴുത്തുകളും നിലപാടുകളും പെട്ടെന്ന് വൈറലാവാറുണ്ട്.

ഇപ്പോൾ അഹാന പങ്കുവച്ച പുതിയൊരു സെൽഫിയാണ് ശ്രദ്ധേയമാകുന്നത്. താൻ കരഞ്ഞപ്പോഴുളള സെൽഫിയാണ് അഹാന പങ്കുവച്ചിരിക്കുന്നത്. വണ്ടർ എന്ന സിനിമ കണ്ടപ്പോഴാണ് താൻ കരഞ്ഞതെന്നും കരയുമ്പോഴുളള തന്റെ ലുക്ക് കാണാനാണ് സെൽഫിയെടുത്തതെന്നുമാണ് അഹാന പറയുന്നത്.

ഇന്നലെ രാത്രി വണ്ടർ എന്ന വളരെ മനോഹരമായൊരു സിനിമ കണ്ടു. വളരെ മനോഹരവും വൈകാരികവുമായിരുന്നു, വൈകാരിക നിമിഷങ്ങൾ കാരണം എന്റെ കണ്ണുനീർ തുടയ്ക്കാൻ ഓരോ 5 മിനിറ്റിലും സിനിമ പോസ് ചെയ്യേണ്ടിവന്നു. വിചിത്ര സ്വഭാവമുളള വ്യക്തിയായതിനാൽ, കരയുമ്പോൾ എന്നെ കാണാൻ എങ്ങനെയുണ്ട് എന്നറിയാനായി ഞാൻ സെൽഫിയെടുത്തു. നിങ്ങളെ കരയിപ്പിക്കുന്ന മനോഹരമായൊരു സിനിമ വേണമെങ്കിൽ, നെറ്റ്ഫ്ലിക്സിൽ WONDER കാണുക, പിന്നീട് എനിക്ക് നന്ദി പറയുക. ഇപ്പോൾ നിങ്ങൾക്ക് എന്നെ പരിഹസിക്കാം,” അഹാന കുറിച്ചു.

കഴിഞ്ഞ ദിവസം തന്റെ കുഞ്ഞനുജത്തിക്കൊപ്പമുളള ഏതാനും ചിത്രങ്ങൾ അഹാന ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരുന്നു. “മേയ് 31. ആരും ചോദിച്ചില്ലെങ്കിലും ഞങ്ങളുടെ 10 ഇയർ ചലഞ്ച് വിത്ത് ഹൻസിക. ഒരേ ദിവസം, ഒരേ സ്ഥലം, ഒരേ വ്യക്തികൾ… ഒരു പതിറ്റാണ്ടിന്റെ വ്യത്യാസം,” എന്നാണ് അഹാന കുറിച്ചത്.

ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയ്റര്‍ ഫിലംസിന്റെ ഏറ്റവും പുതിയ ചിത്രമായ ‘അടി’യിൽ ആണ് അഹാന അവസാനമായി അഭിനയിച്ചത്. ചിത്രീകരണം പൂർത്തിയായപ്പോൾ അഹാനയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് താരം രോഗമുക്തയായി. ഷൈൻ ടോം ചാക്കോ, ധ്രുവ്, അഹാന കൃഷ്ണ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

about ahaana

Safana Safu :