ഏറെ ജനപിന്തുണയുള്ള നടിയാണ് പ്രിയങ്ക സ്വന്തം നിലപാടുകളാണ് എന്നും പ്രിയങ്കയെ മാറ്റി നിർത്തുന്നത് .. എത്ര തിരക്കുകളാണെങ്കിലും പ്രിയങ്ക തന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയയിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്നെ ചടയം ചെയിത ഒരു യുവതിക്ക് മറുപടി നല്‍കുന്നതാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് . നിലപാടുകള്‍ കൊണ്ട് ശ്രദ്ധേയയായ നടിയാണ് പ്രിയങ്ക ചോപ്ര. കഴിഞ്ഞ ദിവസം അമേരിക്കയിലെ ലോസ് ഏഞ്ചല്‍സില്‍ വച്ച് നടന്ന ബ്യൂട്ടി കോണ്‍ ഫെസ്റ്റിവലിനിടെ തന്നോട് രൂക്ഷമായ രീതിയില്‍ ചോദ്യം ചോദിച്ച പാകിസ്ഥാനി യുവതിയ്ക്ക് താരം നല്കിയ മറുപടിയാണ് വൈറലാകുന്നത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്ത്യ നടത്തിയ ബാലകോട്ട് വ്യോമാക്രമണത്തെ പിന്തുണച്ച് പ്രിയങ്ക പോസ്റ്റ് ചെയ്ത ട്വീറ്റിനെ വിമര്‍ശിച്ചായിരുന്നു യുവതിയുടെ ചോദ്യം.
നിങ്ങള്‍ യുഎന്നിന്റെ ഗുഡ്വില് അംബാസഡറാണ്. എന്നാല്‍ പാകിസ്ഥാനെതിരെയുള്ള ആണവ യുദ്ധത്തെ പ്രോത്സാഹിപ്പിക്കുകയാണ് നിങ്ങള്‍ ചെയ്തത്. അത് ശരിയായ വഴിയല്ല, എന്നെപോലെ ധാരാളം പാകിസ്താനികള്‍ നിങ്ങളെ അഭിനേത്രിയെന്ന നിലയില്‍ ഇഷ്ടപ്പെടുന്നുണ്ട്. എന്നാല്‍ യുവതിയ്ക്ക് പക്വത നിറഞ്ഞ മറുപടിയാണ് പ്രിയങ്ക നല്‍കിയത്. ‘ എനിക്ക് പാകിസ്ഥാനില്‍ നിരവധി സുഹൃത്തുക്കളുണ്ട്. ഞാന്‍ ഒരിക്കലും യുദ്ധത്തെ പ്രോത്സാഹിപ്പിക്കില്ല. ഞാന്‍ രാജ്യ സ്നേഹിയാണ്.
എന്റെ പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ അവരോട് ക്ഷമ ചോദിക്കുന്നു. ഇക്കാര്യം ചോദിക്കാന്‍ നിങ്ങള്‍ ക്രുദ്ധയാകേണ്ട കാര്യമില്ല. നമ്മളിവിടെ സ്നേഹിക്കാന്‍ ഒത്തുകൂടിയവരാണ്, പ്രിയങ്ക പെണ്‍കുട്ടിയോട് പറഞ്ഞു. നിറഞ്ഞ കൈയ്യടിയോടെയാണ് ഈ വാക്കുകള്‍ ചുറ്റുമുള്ളവര്‍ സ്വീകരിച്ചത്.
again tovino thomas at flood relief center Irinjalakuda