എന്തെങ്കിലും പറഞ്ഞു പോയാല്‍ ഇഡി വരുമോയെന്ന പേടിയാണ് സിനിമാക്കാര്‍ക്ക്; അടൂര്‍ ഗോപാലകൃഷ്ണന്‍

മലയാളികള്‍ക്കേറെ പ്രിയങ്കരനായ സംവിധായകനാണ് അടൂര്‍ ഗോപാലകൃഷഅണന്‍. പലപ്പോഴും തന്റെ അഭിപ്രായങ്ങള്‍ അദ്ദേഹം തുറന്ന് പറയാറുണ്ട്. ഇപ്പോഴിതാ സിനിമാ മേഖലയിലുള്ളവര്‍ക്ക് അഭിപ്രായങ്ങള്‍ തുറന്ന് പറയാന്‍ മടിയാണെന്ന് പറയുകയാണ് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. എന്തെങ്കിലും പറഞ്ഞു പോയാല്‍ ഇഡി വരുമോയെന്ന പേടിയാണ് സിനിമാക്കാര്‍ക്ക്.

പക്ഷേ താന്‍ അങ്ങനെയല്ല. പറയാനുള്ളത് തുറന്നു പറയുമെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ളയ്ക്ക് തിരുവനന്തപുരം പ്രസ്സ് ക്‌ളബ് സംഘടിച്ചിച്ച സ്‌നേഹാദരം ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അടൂര്‍.

2016 ല്‍ പുറത്തിറങ്ങിയ പിന്നെയും ആണ് അടൂരിന്റെ സംവിധാനത്തില്‍ അവസാനം പുറത്തിറങ്ങിയ ചിത്രം. കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും ഈ വര്‍ഷം ജനുവരിയില്‍ അടൂര്‍ രാജിവച്ചിരുന്നു.

ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ രാജിവച്ച് പുറത്ത് പോയതിന് പിന്നാലെയാണ് അടൂരും രാജി വച്ചത്. ശങ്കര്‍ മോഹന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച അടൂര്‍, വിദ്യാര്‍ത്ഥി സമരങ്ങളുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളില്‍ അതൃപ്തി അറിയിച്ചിരുന്നു.

Vijayasree Vijayasree :