യക്ഷിയെ പോയിട്ട് ഒരു ഈനാംപേച്ചിയെ എടുക്കാന്‍ നിങ്ങള്‍ക്കാകുമോ: വിമര്‍ശകര്‍ക്ക് മറുപടിയുമായി വിനയന്‍!

മലയാളികൾക്ക്  എന്നും നല്ല ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് വിനയൻ.അദ്ദേഹത്തിന്റെ ചിത്രമായ ആകാശഗംഗയുടെ രണ്ടാഭാഗം എത്താനിരിക്കവേ ആണ് ഒരുപാട് നിരാശ്ശയിലാഴ്ത്തുന്ന കമന്റ് എത്തുന്നത്.മലയാള സിനിമക്കെന്നും വിനയന്റെ ചിത്രങ്ങൾ ഇരു കയ്യും നീട്ടി സ്വീകരിക്കാവുന്ന ചിത്രങ്ങളായിരുന്നു.എക്കാലത്തും ഹിറ്റ് ചിത്രങ്ങൾ സമ്മാനിക്കാൻ വളരെ ഏറെ പ്രയാസം നേരിടേണ്ടി വന്നേക്കാം.അതിനു വിമർശിക്കുന്ന മാർഗം സ്വീകാര്യമല്ല.

ഒരു ചിത്രം നിർമിക്കുമ്പോൾ അതിന്റെതായ പ്രശ്നങ്ങൾ നേരിടേണ്ടി വരുമെന്ന് പറയുകയാണ് താരം. മോളിവുഡിലെ എക്കാലത്തെയും ഹിറ്റ് ഹൊറര്‍ ചിത്രങ്ങളിലൊന്നായ ആകാശഗംഗയുടെ രണ്ടാം ഭാഗവുമായി എത്തുകയാണ് സംവിധായകന്‍ വിനയന്‍. ഈ അവസരത്തില്‍ തന്നെ നിരുത്സാഹപ്പെടുത്താനും നോവിക്കാനും ചിലര്‍ ശ്രമിക്കുന്നെന്ന് പറയുകയാണ് വിനയന്‍. യക്ഷിയും ഞാനും പോലെ ചിത്രം ആവരുതെന്ന് പറഞ്ഞ് ചിലര്‍ കമന്റ് ചെയ്‌തെന്നും അവരോടായി തനിക്ക് ചിലത് പറയാനുണ്ടെന്നും യൂട്യൂബില്‍ പങ്കുവെച്ച വീഡിയോയില്‍ വിനയന്‍ പറഞ്ഞു.


29 വര്‍ഷമായി ‘ഞാന്‍ മലയാള സിനിമയില്‍ വന്നിട്ട്. ഒത്തിരി നല്ല സിനിമകള്‍ നിങ്ങള്‍ക്ക് തന്നിട്ടുണ്ട്. അതോടൊപ്പം മോശം സിനിമകളും എന്റെ ഉണ്ടായിട്ടുണ്ട്. പക്ഷേ ഒരാളെ കൈയും കാലു കെട്ടിയിട്ടിട്ട്, ചെങ്ങലയ്ക്ക് ഇട്ടിട്ട് അയാളോട് നടക്കാന്‍ പറയുക. എന്നിട്ട് അത് കണ്ടിട്ട് നടപ്പ് ശരിയായില്ല, കൈവീശല്‍ ശരിയായില്ല എന്നൊക്ക പറയുന്നതുപോലെയാണ് 2008 നും 2018 നും ഇടയില്‍ ഇറങ്ങിയ ചില സിനിമകളെ എടുത്തിട്ട് എന്റെ ചിത്രങ്ങളെ കംമ്ബയര്‍ ചെയ്യുന്നത്. അത് എന്നോട് ഇപ്പോഴും ദേഷ്യമുള്ള ചില സുഹൃത്തുക്കളുണ്ട് എന്നതിന് തെളിവാണ്.’

‘കാരണം, ഒരു ടെക്‌നീഷ്യനും ഇല്ലാതെ ഒരു സീനെടുക്കുന്നതിന് മൂന്ന് ക്യാമറാന്മാരെ പുതിയ പിള്ളേരെ പോലും തരാതെ ഒരു എക്യുപ്‌മെന്റും ഇല്ലാതെ അവസാനം കൈയില്‍ കിട്ടിയ ക്യാമറയ്ക്ക് ഷൂട്ട് ചെയ്യേണ്ടി വരിക അത്തരമൊരു ചുറ്റുപാടില്‍ നിന്ന് ഞാന്‍ ഒരു ചിത്രം ചെയ്തു. അതിനു പെര്‍ഫക്ഷനില്ല, കളറിംഗിന് പ്രശ്‌നമുണ്ട് ക്യാമറയ്ക്ക് പ്രശ്‌നമുണ്ട് എന്നൊക്കെ വിമര്‍ശിക്കാം.

പക്ഷേ ഞാന്‍ ആ ചിത്രം എടുത്ത സാഹചര്യം കൂടെ ഇക്കൂട്ടര്‍ ചിന്തിക്കണം. വിമര്‍ശിച്ചവരില്‍ ചില സംവിധായകരെയും ഞാന്‍ കണ്ടായിരുന്നു. അവരോട് ഞാന്‍ ചോദിക്കുകയാണ്. ഞാന്‍ അഭിമുഖീരിച്ച ആ സാഹചര്യത്തില്‍ നിന്ന് കൊണ്ട് യക്ഷിയെ പോയിട്ട് ഒരു ഈനാംപേച്ചിയെ എടുക്കാന്‍ നിങ്ങള്‍ക്കാകുമോ. പറ്റില്ല. ഒന്നോ രണ്ടോ നടന്മാരുടെ വൈരാഗ്യ ബുദ്ധിയാണ് എല്ലാവരെയും എനിക്ക് എതിരാക്കിയത്.’ വീഡിയോയില്‍ വിനയന്‍ പറഞ്ഞു.

director vinayan talk about his movie yakshiyum njanum

Sruthi S :