ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ശുദ്ധനായ മനുഷ്യൻ ആ നടനാണ്; തമന്ന

തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരസുന്ദരിയാണ് തമന്ന. മുംബൈക്കാരിയായ തമന്നയുടെ കരിയർ ആരംഭിക്കുന്നത് ബോളിവുഡിലൂടെയാണ്. എന്നാൽ ആദ്യ സിനിമ പരാജയപ്പെട്ടതോടെ തമന്ന തെന്നിന്ത്യൻ സിനിമയിലേക്ക് കടന്നു വരികയായിയരുന്നു. പിന്നീട് അധികം വൈകാതെ തമിഴിലും തെലുങ്കിലുമെല്ലാം തിരക്കേറിയ, താരമൂല്യമുള്ള നടിയായി മാറാൻ തമന്നയ്ക്ക് സാധിച്ചു.

ധാരാളം ആരാധകരെ നേടിയെടുക്കാൻ സാധിച്ച തമന്ന തെന്നിന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ സംസാരിക്കവെ രജനികാന്തിനെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങളാണ് വൈറലായി മാറുന്നത്. താൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ശുദ്ധനായ മനുഷ്യനാണ് രജനികാന്തെന്നാണ് നടി പറയുന്നത്.

എനിക്ക് രജിനി സാറിന്റെ കൂടെ വർക്ക് ചെയ്യാനുള്ള അവസരം കിട്ടിയിട്ടുണ്ട്. ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ശുദ്ധനായ മനുഷ്യനാണ് അദ്ദേഹം. അദ്ദേഹം മുപ്പത് വയസിന് മുമ്പായിട്ടാണ് അഭിനയിച്ചു തുടങ്ങുന്നത്. ശേഷം ഒരുപാട് സിനിമകൾ അദ്ദേഹം ചെയ്തു, ഒരുപാട് ആരാധകരെ സൃഷ്ടിക്കാൻ അദ്ദേഹത്തിന് സാധിച്ചു.

എന്നിട്ടും ആളുകളോട് വളരെ വിനയത്തോടെ സംസാരിക്കുന്ന, വിനയത്തോടെ പെരുമാറുന്ന ആളാണ് രജിനി സാർ. ഞങ്ങൾ അന്ന് ജയിലർ സിനിമയിലെ കാവാലയ്യ എന്ന പാട്ടിന്റെ ഷൂട്ടിങ്ങിലായിരുന്നു. ഒരു തവണ അദ്ദേഹം അതിലെ ഡാൻസ് സ്റ്റെപ്പ് ചെയ്തു.

അത് കഴിഞ്ഞ് കട്ട് വിളിച്ചതും പിന്നിലുണ്ടായിരുന്നു ഡാൻസേഴ്‌സെല്ലാം സന്തോഷത്തോടെ കൂവിവിളിച്ചു. ആ സമയത്ത് രജിനി സാർ തിരിഞ്ഞു നിന്നു. അവരുടെ നേരെ ചിരിച്ചു കൊണ്ട് കൈ വീശി കാണിച്ചു. അദ്ദേഹം അവർക്ക് നൽകുന്ന അംഗീകാരമാണത്. സാർ ഫാൻസിനെ അത്രയും ഇഷ്ടപ്പെടുന്നുണ്ട് എന്നും തമന്ന അഭിമുഖത്തിൽ പറയുന്നു.

Vijayasree Vijayasree :