പുതിയ ചിത്രം ഒഡേലയ്‌ക്ക് വേണ്ടി പ്രത്യേക പൂജകൾ; പ്രശസ്ത പെഡ്ഡമ്മ ക്ഷേത്രത്തിൽ ദർശനം നടത്തി തമന്ന

തെന്നിന്ത്യൻ സിനിമയ്ക്ക് ഏറെ പ്രിയങ്കരിയായ നടി തമന്ന ഭാട്ടിയ സിനിമാരംഗത്തേക്ക് പ്രവേശിച്ചിട്ട് രണ്ട് പതിറ്റാണ്ടായി. ഏറെക്കാലമായി വെള്ളിത്തിരയെ ഭരിക്കുന്ന നടിമാരിൽ ഒരാളാണ് തമന്ന. ടോളിവുഡിൽ സ്റ്റാർ നായികയായി വളർന്ന തമന്ന തെന്നിന്ത്യയാകെ പ്രശസ്തയായി. ബോളിവുഡിലും നടി സിനിമയും വെബ് സീരിസുമൊക്കെ ചെയ്യുന്നുണ്ട്.

തെലുങ്കിൽ, തമന്നയുടെ പ്രശസ്തി കുറവാണെങ്കിലും നടി വെബ് സീരീസുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കഴിഞ്ഞ വർഷം ലസ്റ്റ് സ്റ്റോറീസ് 2, ജി കർദ തുടങ്ങിയവയും ചെയ്തിരുന്നു. ബോൾഡ് സീനുകളിൽ മേക്കപ്പില്ലാതെയൊക്കെ അഭിനയിച്ചും തമന്ന പ്രേക്ഷകപ്രശംസനേടി. ഇപ്പോഴിതാ പ്രശസ്ത പെഡ്ഡമ്മ ക്ഷേത്രത്തിൽ ദർശനം നടത്തിയിരിക്കുകയാണ് നടി.

തമന്ന ക്ഷേത്രദർശനം നടത്തുന്ന ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. ക്ഷേത്രത്തിലേയ്ക്ക് എത്തുന്ന വീഡിയോ തമന്ന തന്റെ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ പങ്കുവച്ചിട്ടുണ്ട്. താരത്തിന്റെ പുതിയ ചിത്രം ഒഡേലയ്‌ക്ക് വേണ്ടിയുള്ള പ്രത്യേക പൂജകളിലും തമന്ന പങ്കെടുത്തുവെന്നാണ് വിവരം. ഒഡേലയുടെ സംവിധായകനായ സമ്പത്ത് നന്ദിയോടൊപ്പമാണ് തമന്ന ക്ഷേത്രത്തിൽ എത്തിയത്.

അതേസമയം, ഒഡേല 2 -ന്റെ പ്രമോഷന്റെ തിരക്കിലുമാണ് താരം. സമ്പത്ത് നന്ദി, തമന്ന എന്നിവർക്കൊപ്പം ചിത്രത്തിലെ അണിയറ പ്രവർത്തകരും ക്ഷേത്രത്തിൽ എത്തിയിരുന്നു. ഏപ്രിൽ 17-നാണ് ഒഡേല- 2 തിയേറ്ററുകളിലെത്തുന്നത്. റിലീസിന് മുന്നോടിയായി അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസം വാർത്താസമ്മേളനം നടത്തിയിരുന്നു. ​

Vijayasree Vijayasree :