മലയാളികള്‍ക്കേറെ സുപരിചിതയാണ് സ്വാസിക വിജയ്. ഇപ്പോള്‍ മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും തിളങ്ങി നില്‍ക്കുകയാണ് താരം. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു നടിയുടെ വിവാഹം. വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് വിവാഹിതയാകാന്‍ പോകുന്നുവെന്ന വിവരം സ്വാസിക പുറത്തുവിട്ടത്. വിവാഹശേഷം ഇരുവരും പങ്കുവെച്ച ചിത്രങ്ങളെല്ലാം തന്നെ വൈറലായിരുന്നു.
വിവാഹത്തിന് ശേഷവും സ്വാസിക അഭിനയത്തില്‍ സജീവമാണ്. തങ്ങളുടെ വിശേഷങ്ങളെല്ലാം സ്വാസിക സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പേഴിതാ സ്വാസിക പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയാണ് വൈറലാകുന്നത്. ഭര്‍ത്താവ് പ്രേമിനേയും കൂട്ടി തന്റെ വീട്ടില്‍ നില്‍ക്കാന്‍ വന്നപ്പോഴുള്ള വിശേഷങ്ങള്‍ ഉള്‍പ്പെടുത്തിയുള്ളതാണ് സ്വാസികയുടെ പുതിയ വീഡിയോ.
മരുമകനായി വിഭവ സമൃദ്ധമായ വിരുന്ന് തന്നെയാണ് സ്വാസികയുടെ അമ്മയും അമ്മൂമ്മയും ചേര്‍ന്ന് ഒരുക്കിയിരുന്നത്. സ്‌പെഷ്യല്‍ വിഭവങ്ങളായിരുന്നു പ്രേമിനായി തയ്യാറാക്കിയിരുന്നതെല്ലാം. രാവിലെ പുട്ടും മുട്ടക്കറിയും ഉച്ചയ്ക്ക് പൊതിച്ചോറും ചിക്കന്‍ കറിയുമൊക്കെയായി ആഘോഷമായിരുന്നു. തന്റെ വീട്ടില്‍ വന്നാല്‍ പ്രേമിന് ഏറെയും പ്രിയപ്പെട്ടത് അവിടെയുള്ള വളര്‍ത്ത് മൃഗങ്ങളെയാണെന്നാണ് സ്വാസിക പറയുന്നുണ്ട്.
നിരവധി പൂച്ചകളെയും നായകളേയുമെല്ലാം സ്വാസിക പരിപാലിക്കുന്നുണ്ട്. പിന്നെ കുടുംബസമേതവും രണ്ട് പേര് മാത്രമായും സിനിമയ്ക്ക് പോയ വിശേഷങ്ങളും വീഡിയോയില്‍ സ്വാസിക പങ്കിട്ടിട്ടുണ്ട്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ഇങ്ങനെ തന്നെ സന്തോഷത്തോടെ ഒരുപാട് കാലം ജീവിക്കട്ടെ. ക്യൂട്ട് കപ്പിള്‍സ് ആണ്.
അമ്മയെ വിഷമിപ്പിക്കരുത് നന്നായി ജീവിക്കണം എന്ന് പറഞ്ഞുകൊണ്ടുള്ള കമന്റുകളാണ് ഏറെയും. മാത്രമല്ല, പ്രേമിന് സ്വാസികയോട് അടുപ്പം കുറവുള്ളതായി തോന്നുന്നു, ആ പാവത്തിനെ ഒന്ന് സ്‌നേഹിക്കൂ പ്രേം… ഒരു അകല്‍ച്ച തോന്നുന്നുവെന്നും ചിലര്‍ കമന്റിട്ടു. എന്നാല്‍ കമന്റുകളോടൊന്നും സ്വാസിക പ്രതികരിച്ചിട്ടില്ല.
ജനുവരിയിലായിരുന്നു സ്വാസികയുടെയും പ്രേമിന്റെയും വിവാഹം. സിനിമ സീരിയല്‍ രംഗത്തെ നിരവധി പേരാണ് പങ്കെടുത്തത്. ഒരു സീരിയലിന്റെ സെറ്റില്‍ വെച്ചാണ് സ്വാസികയും പ്രേമും പ്രണയത്തില്‍ ആയത്. തന്നെ ഭര്‍ത്താവ് ഡോമിനേറ്റ് ചെയ്യുന്നതാണ് തനിക്ക് ഏറെ ഇഷ്ടം എന്ന് സ്വാസിക ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ തനിക്ക് സ്വാതന്ത്ര്യവും എന്തും ചെയ്യാന്‍ സമ്മതവും തരുന്ന സ്വഭാവമാണ് പ്രേമിന്റേത് എന്ന് സ്വാസിക പറഞ്ഞിരുന്നു. ഇവരുടെ വിവാഹം സോഷ്യല്‍ മീഡിയയില്‍ വലിയ ആഘോഷമായിരുന്നു.
വിവാഹത്തിന് പൂള്‍ പാര്‍ട്ടി, ഗുലാബി തുടങ്ങി നിരവധി ചടങ്ങുകളും ഇരുവരും നടത്തിയിരുന്നു. പ്രേം-സ്വാസിക വിവാഹത്തിന്റെ ചിത്രങ്ങള്‍ വൈറലായപ്പോള്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ക്കുണ്ടായിരുന്ന ഒരു സംശയം പ്രേം പ്രായത്തിന്റെ കാര്യത്തില്‍ സ്വാസികയെക്കാള്‍ ഇളയതാണോ എന്നതായിരുന്നു. ഇന്റര്‍നെറ്റ് ഡാറ്റബേസില്‍ സ്വാസികയുടെ പ്രായം 32ആണ്.
പ്രേമിന്റെ പ്രായത്തെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ ആരാധകര്‍ക്കിടയില്‍ നടക്കുന്നുണ്ടെന്ന് അറിഞ്ഞ് വ്യക്തമായ മറുപടി പിന്നീട് സ്വാസിക തന്നെ നല്‍കി. വിവാഹവുമായി ബന്ധപ്പെട്ട് വീണ മുകുന്ദന് നല്‍കിയ അഭിമുഖത്തില്‍ സ്വാസിക ഇതേ കുറിച്ചെല്ലാം സംസാരിച്ചു. ആള് മലയാളിയല്ലേ, സുന്ദരനാണല്ലോ, നോര്‍ത്ത് ഇന്ത്യനാണോ, നിങ്ങള്‍ ഒരേ പ്രായമാണോ, സ്വാസികയെക്കാള്‍ ഇളയതാണോ എന്നുള്ള ചോദ്യങ്ങള്‍ കേട്ടുകഴിഞ്ഞു. ഭര്‍ത്താവ് പ്രേമിന് തന്നെക്കാള്‍ ഒരു വയസ് കൂടുതലാണെന്നാണ് സ്വാസിക പറഞ്ഞത്. മോഡലിംഗ് രംഗത്ത് നിന്നുമാണ് പ്രേം ജേക്കബ് അഭിനയമേഖലയിലെത്തുന്നത്.
2009 ല്‍ വൈഗൈ എന്ന തമിഴ് ചിത്രത്തില്‍ നായികയായി അഭിനയിച്ചുകൊണ്ടാണ് സ്വാസിക സിനിമ രംഗത്തേക്ക് എത്തുന്നത്. 2010 ല്‍ ഫിഡില്‍ എന്ന സിനിമയിലൂടെ മലയാളത്തിലും എത്തി. സീത എന്ന സീരിയലാണ് സ്വാസികയ്ക്ക് വഴിത്തിരിവായത്. ദത്തുപുത്രി, സീത എന്നീ സീരിയലുകള്‍ സ്വാസികയ്ക്ക് ഏറെ ജനപ്രീതി നേടി കൊടുത്തിരുന്നു. തമിഴ് ചിത്രമായ ഗോരിപാളയം എന്ന ചിത്രത്തില്‍ നായികയായി, മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചു.