റിമ കല്ലിങ്കൽ അവസരങ്ങൾ ഇല്ലാതാക്കിയിട്ടില്ല, ഇതാണ് സംഭവിച്ചതെന്ന് സുരഭി

ചെറിയ വേഷങ്ങളിൽ തുടങ്ങി പിന്നീട് മലയാളത്തിലെ മുൻനിര നായികമാരുടെ കൂട്ടത്തിലേക്ക് എത്തിയ നടിയാണ് സുരഭി ലക്ഷ്മി. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാർഡും സുരഭിയെ തേടിയെത്തി. മിന്നാമിനുങ്ങിന്റെ നുറുങ്ങുവട്ടം എന്ന സിനിമയാണ് അവാർഡിന് അർഹയാക്കിയത്. എന്നാൽ എം80 മൂസ എന്ന ടെലിവിഷൻ പരമ്പരയിലൂടെ ആണ് സുരഭി ശ്രദ്ധിക്കപ്പെടുന്നത്. കൈനിറയെ സിനിമകളുമായി മുന്നേറുകയാണ് താരം

ഇപ്പോഴിതാ തന്നെക്കുറിച്ച് വന്ന തെറ്റായ വാർത്തകളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സുരഭി. ചില ഓൺലൈൻ മാധ്യമങ്ങൾ തെറ്റായ വാർത്ത തന്റെ പേരിൽ പ്രചരിപ്പിച്ചിട്ടുണ്ടെന്ന് സുരഭി പറയുന്നു.

‘ഞാനും എന്റെ സഹോദരനും കൂടി മൂകാംബികയിൽ പോയിരുന്നു. അവിടെ അധികം ആൾ അന്നില്ലായിരുന്നു. ഒരു ഫോട്ടോ എടുത്ത് ജ​ഗദംബികേ മൂകാംബികേ എന്നിട്ടു. താഴെ എത്തിയ സമയത്ത് വന്ന ന്യൂസ് ജ​ഗത് ബികെ സുരഭി ലക്ഷ്മിയുടെ പുതിയ വരൻ എന്നാണ്. ജ​ഗതംബികേ എന്നുള്ളത് അവർ പിരിച്ചെഴുതിയിരിക്കുന്നു,’ സുരഭി ലക്ഷ്മി പറഞ്ഞു.

‘നമ്മളാണെങ്കിലും ക്യാപ്ഷൻ കണ്ടാണ് ക്ലിക്ക് ചെയ്ത് നോക്കുക. അതിന് ഉള്ളടക്കം ഒരിക്കലും ഉണ്ടാവില്ല. ക്യാപ്ഷൻ പലരെയും വേദനിപ്പിക്കുന്നതായിരിക്കും. റിമ കല്ലിങ്കൽ എന്റെ വേഷങ്ങൾ നഷ്ടപ്പെടുത്തി എന്ന് പറഞ്ഞ് ഓൺലൈൻ ന്യൂസ് ഉണ്ടായിരുന്നു. ദേശീയ അവാർഡ് കിട്ടിയ സമയത്ത് എന്റെ നാട്ടിൽ ഒരു സ്വീകരണം ഉണ്ടായിരുന്നു. ആ സമയത്ത് ഇവരെല്ലാം വന്നിരുന്നു’ ‘നല്ല ഉദ്ദേശ്യത്തിലാണ് അവർ പറഞ്ഞത്. സുരഭിയെ ഇനി ചെറിയ വേഷങ്ങളിലേക്ക് വിളിക്കരുത് വലിയ വേഷങ്ങളിലേക്ക് വിളിക്കണം എന്ന്. ഏത് വേഷത്തിലേക്ക് വിളിക്കണം എന്ന് ആളുകൾക്ക് ഒരു കൺഫ്യൂഷൻ വരുമല്ലോ. അങ്ങനെ വന്നപ്പോൾ ഏത് വേഷവും ചെയ്യുമെന്ന് ഞാൻ പറഞ്ഞു. ഏതോ ഒരു അഭിമുഖത്തിൽ ഇത് പറഞ്ഞപ്പോൾ വന്ന ന്യൂസ് ആണ് സുരഭി ലക്ഷ്മിയുടെ അവസരങ്ങൾ നഷ്ടപ്പെടാൻ കാരണം റിമ കല്ലിങ്കൽ എന്ന്’

റെഡ് കാർപറ്റ് പരിപാടിയിൽ തന്റെ പിതാവിനെക്കുറിച്ചും സുരഭി സംസാരിച്ചിരുന്നു. പ്ലസ് വണിൽ പഠിക്കുമ്പോൾ അച്ഛൻ മരിച്ചതിനെക്കുറിച്ചും അച്ഛൻ മരിച്ച് കുറച്ച് ദിവസങ്ങൾക്കുള്ളിൽ കലോത്സവത്തിൽ പങ്കെടുത്തതിനെക്കുറിച്ചും സുരഭി സംസാരിച്ചു. താൻ സിനിമാ നടി ആവണമെന്ന് ഏറ്റവും കൂടുതൽ ആ​ഗ്രഹിച്ചത് അച്ഛൻ ആയിരുന്നു. എവിടെ ഡാൻസ് ചെയ്യുകയോ അഭിനയിക്കുകയോ ചെയ്താലും അച്ഛൻ വന്ന് കാണുമായിരുന്നെന്നും സുരഭി ലക്ഷ്മി പറഞ്ഞു.

Noora T Noora T :