‘ഇതെന്റെ ഏറെ പ്രിയപ്പെട്ട നിമിഷം’; ഫോട്ടോ പങ്കുവച്ച് സുഹാസിനി; കൂടെയുള്ള ആളെ പിടികിട്ടിയോ?

മലയാളം ഉള്‍പ്പടെ തെന്നിന്ത്യന്‍ ഭാഷകളില്‍ എല്ലാം അഭിനയമുദ്ര പതിപ്പിച്ച നടിയാണ്‌ സുഹാസിനി. സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് സുഹാസിനി. ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും പുറത്തുവിടാറുണ്ട്. ഇപ്പോഴിതാ നടി പങ്കിട്ട ചിത്രങ്ങൾ വൈറലാവുന്നു.

ഇതെന്റെ ഏറെ പ്രിയപ്പെട്ട നിമിഷം എന്നാണ് സുഹാസിനി കുറിച്ചിരിക്കുന്നത്. നടനും ചെറിയച്ഛനുമായ കമൽഹാസനൊപ്പമുള്ള ചിത്രമാണ് സുഹാസിനി പങ്കുവച്ചിരിക്കുന്നത്. തിരിഞ്ഞു നിൽക്കുമ്പോൾ പകർത്തിയ ചിത്രത്തിൽ ആരാണ് കൂടെയുള്ളത് എന്നായിരുന്നു ആരാധകരുടെ ചോദ്യം. നടൻ റഹ്മാനും ആരാണെന്ന് ചോദിച്ചിട്ടുണ്ട്. ഖുശ്ബു, മുന്ന സൈമൺ തുടങ്ങിയ താരങ്ങളും ചിത്രത്തിന് കമന്റുമായി എത്തിയിട്ടുണ്ട്. ചിത്രത്തിൽ സുഹാസിനിയുടെ ഭർത്താവും സംവിധായകനുമായ മണിരത്നത്തേയും ആരാധകർ കണ്ടുപിടിച്ചിട്ടുണ്ട്.

മലയാളത്തിലും തമിഴിലുമായി ഓർത്തുവയ്ക്കാൻ പറ്റുന്ന നിരവധി ചിത്രങ്ങളിൽ ഇതിനോടകം സുഹാസിനി അഭിനയിച്ചു കഴിഞ്ഞു. മലയാളത്തോടും കേരളത്തോടും പ്രത്യേക സ്നേഹമുണ്ട് സുഹാസിനിയ്ക്ക്.

ഇടയ്ക്കിടെ തന്റെ സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങളും സുഹാസിനി പങ്കുവയ്ക്കാറുണ്ട്. ‘പെണ്‍,’ എന്ന ടെലിസീരീസ്, ‘ഇന്ദിര’ എന്ന ചലച്ചിത്രം എന്നിവയാണ് സുഹാസിനിയുടെ ശ്രദ്ധേയമായ സംവിധാന വര്‍ക്കുകള്‍.ഇപ്പോള്‍ ഭര്‍ത്താവും സംവിധായകനുമായ മണിരത്നത്തിനൊപ്പം ‘മദ്രാസ്‌ ടാക്കീസ്’ എന്ന നിര്‍മ്മാണക്കമ്പനി നടത്തിവരുന്നു. അദ്ദേഹത്തിന്റെ അനേകം ചിത്രങ്ങളില്‍ എഴുത്തുകാരിയായും സംഭാഷണരചയിതാവായും സഹകരിക്കാറുള്ള സുഹാസിനി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സാമൂഹ്യസേവന രംഗത്തും ഫിലിം ഫെസ്റ്റിവല്‍ രംഗത്തും സജീവയാണ്.

Noora T Noora T :