കള്ളത്തരം പറഞ്ഞു, എനിക്ക് കുറച്ച് കാര്യങ്ങള്‍ ഇഷ്ടപ്പെട്ടില്ല. ഫൈറ്റോ യുദ്ധമോ നടന്നിട്ടില്ല. ഇറ്റ്‌സ് ഓക്കെ ഫൈന്‍ എന്ന് പറഞ്ഞാണ് പിരിഞ്ഞത്; ആ കൂട്ടുക്കെട്ട് വിടാനുള്ള കാരണത്തെ കുറിച്ച് ശ്വേത മേനോന്‍

നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ശ്വേത മേനാന്‍. നിരവധി ആരാധകരാണ് താരത്തിനുള്ളത്. 1991 ആഗസ്റ്റ് പതിനഞ്ചിന് റിലീസിനെത്തിയ അനശ്വരം എന്ന സിനിമയിലൂടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ നായികയായി ബിഗ്‌സ്‌ക്രീനില്‍ എത്തിയ താരം തന്റേതായ നിലപാടുകള്‍ കൊണ്ടും ശക്തമായ സ്വഭാവം കൊണ്ടും കൂടുതല്‍ ശ്രദ്ധ നേടാറുണ്ട്.

ഇപ്പോഴിതാ മലയാള സിനിമയിലെ തന്റെ ചില നഷ്ട സൗഹൃദങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ശ്വേത. ഒരി ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ശ്വേത മനസ് തുറന്നത്. മഞ്ജു വാര്യര്‍, ഭാവന, പൂര്‍ണിമ, ശ്വേത മേനോന്‍, സംയുക്ത വര്‍മ, ഗീതു മോഹന്‍ദാസ് എന്നിവരുടേതായൊരു സൗഹൃദ സംഘമുണ്ടായിരുന്നു മലയാള സിനിമയില്‍. എന്നാല്‍ ഇന്ന് ശ്വേത ആ സൗഹൃദ കൂട്ടായ്മയുടെ ഭാഗമല്ല. അതിന് പിന്നിലെ കാരണം എന്തെന്ന് വെളിപ്പെടുത്തുകയാണ് ശ്വേത.

താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ;

നമ്മുടെ കാഴ്ചപ്പാടുകളൊക്കെ മാറി. എല്ലാത്തിന്റേയും അടിത്തറ എന്ന് പറയുന്നതൊന്നുണ്ട്. ഞാന്‍ നേരേ വാ നേരെ പോ ആളാണ്. വാക്കുകള്‍ വളച്ചൊടിച്ച് സംസാരിക്കാന്‍ എനിക്കറയില്ല. ഞാന്‍ ഒറ്റ മോളാണ്. എനിക്ക് സനേഹിക്കാന്‍ മാത്രമേ അറിയുള്ളൂ. എന്നോട് ആരെങ്കിലും കള്ളത്തരം പറഞ്ഞാല്‍, അത് ആരാണെങ്കിലും, ഭയങ്കര ബുദ്ധിമുട്ടാണ് ദഹിക്കാന്‍. ഞാന്‍ ആരുടേയും ജീവിതത്തില്‍ വന്ന് കള്ളം പറയാറില്ല.

അങ്ങനെയുള്ളവര്‍ ഒന്നുങ്കില്‍ എന്റെ അടുത്ത് വരാതിരിക്കുക. അല്ലെങ്കില്‍ കള്ളം പറയാതിരിക്കുക. അങ്ങനെ എന്തോ ഒരു സ്വരച്ചേര്‍ച്ചയില്ലായ്മ വന്നത് കാരണമാണ് ആ സൗഹൃദങ്ങള്‍ നഷ്ടമായത്. കള്ളത്തരം പറഞ്ഞതാണ്. അന്ന് എനിക്ക് തോന്നിയത് ഞാനാണ് ഏറ്റവും അവസാനം അറിഞ്ഞതെന്നാണ്. എന്തിനാണ് ഇവരെയൊക്കെ ബുദ്ധിമുട്ടിക്കുന്നതെന്ന് തോന്നിപ്പോയി.

ഞാന്‍ ബോളിവുഡില്‍ നിന്നും വന്നതാണ്. അവിടെ എനിക്ക് ബുദ്ധിമുട്ടുകളുണ്ടായിട്ടില്ല. ഇവിടെ വന്നിട്ട് എന്തിനാണ് ഞാന്‍ എന്നെ തന്നെ ബുദ്ധിമുട്ടിക്കുന്നത് എന്ന രീതിയില്‍ എനിക്ക് തോന്നിപ്പോയി. നമ്മള്‍ പതുക്കെ പതുക്കെ വലിയാന്‍ തുടങ്ങി. പുറത്തു നിന്നും ആളുകള്‍ വരെ ചോദിക്കാന്‍ തുടങ്ങി. എനിക്ക് കുറച്ച് കാര്യങ്ങള്‍ ഇഷ്ടപ്പെട്ടില്ല. ഫൈറ്റോ യുദ്ധമോ നടന്നിട്ടില്ല. ഇറ്റ്‌സ് ഓക്കെ ഫൈന്‍ എന്ന് പറഞ്ഞാണ് പിരിഞ്ഞത്.

എന്നെയത് സാരമായി ബാധിക്കാന്‍ തുടങ്ങി. അവര്‍ എല്ലാവരും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. ആ ഞാന്‍ ഗ്രൂപ്പില്‍ ഇല്ലെന്ന് മാത്രമേയുള്ളൂ. അതുകൊണ്ട് ആരുടേയും ജീവിതമൊന്നും നിന്നു പോയിട്ടില്ല. ടെം ഈസ് ദ ബെസ്റ്റ് ഹീലര്‍ എന്നാണ് പറയുന്നത്. ഇത് എപ്പോഴോ നടന്നതാണ്. ഇന്ന് എന്റെ മനസില്‍ ഒന്നുമില്ല. ഞാന്‍ ഇന്നും വ്യക്തിപരമായി അവരെ കാണുമ്പോള്‍ സംസാരിക്കാറുണ്ട്. അവരെ ഓരോരുത്തരെയായി കാണുമ്പോള്‍ ഞാന്‍ വളരെ നന്നായി തന്നെയാണ് പെരുമാറുള്ളത്. പക്ഷെ ഞാന്‍ ആ ടീമിന്റെ ഭാഗമല്ലെന്ന് മാത്രം എന്നും ശ്വേത വ്യക്തമാക്കി.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് നടി ചികിത്സ തേടിയിരുന്നു. കുറെ നീണ്ട യാത്രകള്‍ക്കും ശേഷം എന്റെ വലത് തോളില്‍ ഒരു വേദനയും അസ്വസ്ഥതയും ഉണ്ടായി. കഴുത്തില്‍ നിന്ന് വലതു കൈ വരെ വേദനയും മുറുക്കവും അനുഭവപ്പെട്ടിരുന്നു. നടക്കാന്‍ പോലും ബുദ്ധിമുട്ടുണ്ടായി എന്നും നടി പറഞ്ഞിരുന്നു.

അതേസമയം, ബാദല്‍ ആണ് ശ്വേതയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ക്വീന്‍ എലിസബത്തിലും താരം അഭിനയിച്ചിരുന്നു. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാര്‍ ഒരുക്കുന്ന നാഗേന്ദ്രന്‍സ് ഹണിമൂണ്‍ എന്ന വെബ് സീരീസാണ് ശ്വേതയുടേതായി ഇപ്പോള്‍ അണിയറയിലുള്ളത്. അഭിനയത്തിന് പുറമെ ടെലിവിഷന്‍ ഷോകളില്‍ വിധികര്‍ത്താവായും സജീവമാണ് ശ്വേത.

ഈയ്യടുത്ത് ബിഗ് ബോസ് മലയാളം സീസണ്‍ 6ല്‍ അതിഥിയായും ശ്വേത എത്തിയിരുന്നു. സീസണ്‍ ഒന്നിലെ മത്സരാര്‍ത്ഥിയുമായിരുന്നു ശ്വേത. 1994 ലെ ഫെമിന മിസ് ഇന്ത്യ ഏഷ്യാ പസഫിക് കിരീടവും ശ്വേത നേടിയിട്ടുണ്ട്. മികച്ച നടിക്കുള്ള രണ്ട് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ശ്വേത നേടികഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി എന്തിനും തയ്യാറായിട്ടുള്ള അപൂര്‍വ്വം നടിമാരില്‍ ഒരാളു കൂടിയാണ്.

Vijayasree Vijayasree :