മദ്യപിച്ച് വാഹനമോടിച്ചെന്ന് വീഡിയോ പ്രചരിച്ചു; മാനനഷ്ടക്കേസ് നല്‍കി നടി രവീണ ടണ്ടന്‍

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു അമിതവേഗതയില്‍ കാറോടിച്ച് നാട്ടുകാരുമായി തര്‍ക്കത്തിലേര്‍പ്പെട്ടെന്ന തരത്തില്‍ നടി രവീണ ടണ്ടന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നത്. എന്നാല്‍ ഇപ്പോഴിതാ ഇത്തരത്തില്‍ വീഡിയോ പ്രസിദ്ധീകരിച്ച മാധ്യമപ്രവര്‍ത്തകനെതിരെ മാനനഷ്ടക്കേസ് നല്‍കിയിരിക്കുകയാണ് നടി.

സമൂഹമാധ്യമമായ എക്‌സില്‍ ആണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകനെന്ന് അവകാശപ്പെടുന്നയാള്‍ക്കെതിരെ നടികേസ് നല്‍കിയത്. രവീണയ്‌ക്കെതിരായ ആരോപണം വ്യാജമാണെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായതാണെന്ന് നടിയുടെ അഭിഭാഷക പറഞ്ഞു.

മാത്രമല്ല, തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് രവീണയുടെ പ്രശസ്തിയ്ക്ക് കളങ്കം വരുത്താനുള്ള ബോധപൂര്‍വമായ ശ്രമമാണിതെന്നും ഈ പ്രശ്‌നത്തില്‍ നീതി ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാ നിയമ നടപടികളും സ്വീകരിച്ചുവരികയാണെന്നും അഭിഭാഷക അറിയിച്ചു.

രണ്ടാഴ്ച മുമ്പ് മുംബൈ ബാന്ദ്രയിലായിരുന്നു സംഭവം. അമിതവേഗതയില്‍ മദ്യപിച്ച് കാറോടിച്ചെന്നും ഈ വാഹനമിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് സ്ത്രീകള്‍ക്ക് പരിക്കേറ്റെന്നുമായിരുന്നു പ്രചരിച്ചിരുന്നത്.

പരാതി നല്‍കിയ കുടുംബം റോഡ് മുറിച്ചു കടക്കുമ്പോള്‍ നടിയുടെ െ്രെഡവര്‍ കാര്‍ റോഡില്‍ നിന്ന് റിവേഴ്‌സ് എടുക്കുകയായിരുന്നു. കാറിന് പിന്നില്‍ ആളുണ്ടോ എന്ന് പരിശോധിക്കണമെന്ന് ഒരു യുവതി െ്രെഡവറോട് പറയുകയും ഇതുമായി ബന്ധപ്പെട്ട് ചെറിയ തര്‍ക്കം ഉണ്ടാവുകയും ചെയ്തിരുന്നു.

തര്‍ക്കം രൂക്ഷമായതോടെ രവീണ ആള്‍ക്കൂട്ടത്തിനിടയിലേയ്ക്ക് ഇറങ്ങി വന്നു. കൂടിനിന്ന ആളുകള്‍ നടിയെ അധിക്ഷേപിച്ചുവെന്നും പറഞ്ഞിരുന്നു. തന്റെ വീഡിയോ എടുക്കതരുതെന്ന് നടി പറയുന്ന വീഡിയോയും വൈറലായിരുന്നു.

പിന്നാലെ ഇരുകൂട്ടരും പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ ഇത് വ്യാജ പരാതിയാണെന്നും പ്രദേശത്തെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവെന്നും പൊലീസ് പറഞ്ഞു. തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്ന് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ച് നടിയും രംഗത്തുവന്നിരുന്നു. പിന്നാലെ ഇരുകൂട്ടരും പരാതി പിന്‍വലിക്കുകയും ചെയ്തിരുന്നു.

Vijayasree Vijayasree :