മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് പ്രതീക്ഷ. ഏഷ്യാനെറ്റിൽ അമ്മയായിരുന്നു പ്രതീക്ഷയുടെ ആദ്യ സീരിയൽ. അതിന് ശേഷം നിരവധി ടെലിവിഷൻ പരമ്പരകളുടെ ഭാഗമായി പ്രതീക്ഷയെ കാണാൻ പ്രേക്ഷകർക്ക് സാധിച്ചു.
സീരിയലുകളില്‍ വില്ലത്തി വേഷം ചെയ്തുകൊണ്ട് ആണ് നടി പ്രതീക്ഷ പ്രേക്ഷക ശ്രദ്ധ നേടിയത്.. ഇപ്പോള്‍ ചെയ്യുന്ന മൗനരാഗം എന്ന സീരിയലിലും വില്ലത്തിയായി നിറഞ്ഞുനിൽക്കുകയാണ്. ഒരു വര്‍ഷം മുന്‍പ് ആണ് പ്രതീക്ഷയുടെ അമ്മയുടെ അപ്രതീക്ഷിത വിയോഗം സംഭവിച്ചത്.
ഇപ്പോഴിതാ വികാരഭരിതമായ ഇന്‍സ്റ്റഗ്രാം സ്റ്റോറിയുമായി എത്തിയിരിയ്ക്കുകയാണ് പ്രതീക്ഷ. അമ്മയെ വല്ലാതെ മിസ്സ് ചെയ്യുന്നു എന്ന് പറഞ്ഞുകൊണ്ട് ചേട്ടനൊപ്പം ചേര്‍ന്ന് നില്ക്കുന്ന ചിത്രങ്ങള്‍ പ്രതീക്ഷ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചു. ചിത്രങ്ങള്‍ ഇതിനോടകം വൈറലായി കഴിഞ്ഞു.

എന്റെ പ്രിയപ്പെട്ട അണ്ണേ ലവ് യു സോ മച്ച്. നിനക്ക് എന്റെ ആലിംഗനവും ചുംബനവും.. നമ്മള് തമ്മില്‍ ഈ ബന്ധം എന്നും ഉണ്ടാവണം. ഇതുപോലെ ഒരുമിച്ച് കുറേ കാലം പോകണം. നമ്മളെ രണ്ട് പേരെയും ദൈവം അനുഗ്രഹിയ്ക്കും. എന്നാണ് ഒരു ഫോട്ടോയ്ക്കൊപ്പം പ്രതീക്ഷ ക്യാപ്ഷന്‍ നല്കിയിരിയ്ക്കുന്നത്
അമ്മയ്ക്കും ചേട്ടനും ഒപ്പമുള്ള മറ്റൊരു ചിത്രവും പ്രതീക്ഷ പങ്കുവച്ചിട്ടുണ്ട്. ‘മമ്മി, ഞങ്ങള്‍ നിങ്ങളെ ഒരുപാട് മിസ്സ് ചെയ്യുന്നു. ഞങ്ങളുടെ ചിന്തയില്‍ എന്നും മമ്മിയുണ്ട്. ഞങ്ങളെ അനുഗ്രഹിച്ചുകൊണ്ടേയിരിയ്ക്കൂ’ എന്നാണ് ആ ചിത്രത്തിന് ക്യാപ്ഷന്‍ കൊടുത്തിരിയ്ക്കുന്നത്.
ജീവിതത്തിലും ഷൂട്ടിങ് ലൊക്കേഷനിലും എല്ലാം പ്രതീക്ഷയ്ക്ക് താങ്ങും തണലുമായിരുന്നു അമ്മ. അമ്മയ്ക്ക് ഒപ്പമുള്ള നിമിഷങ്ങളും ചിത്രങ്ങളും എല്ലാം നിരന്തരം നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറും ഉണ്ട്.