അവരുടെ ആവശ്യം മറ്റു പലതുമായിരുന്നു !! ആ സിനിമകളിൽ നിന്ന് പിന്മാറിയതിനെ കാരണം വ്യക്തമാക്കി നിഖില വിമൽ…..

അവരുടെ ആവശ്യം മറ്റു പലതുമായിരുന്നു !! ആ സിനിമകളിൽ നിന്ന് പിന്മാറിയതിനെ കാരണം വ്യക്തമാക്കി നിഖില വിമൽ…..

ഭാഗ്യദേവത എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ ബാലതാരമായി മലയാള സിനിമയിലെത്തിയ നിഖില ഇന്ന് മലയാള സിനിമയിലെ മുൻ നിര നായികമാരിൽ ഒരാളായി മാറി കഴിഞ്ഞു. വിനീത് ശ്രീനിവാസൻ നായകനായെത്തിയ ‘അരവിന്ദന്റെ അതിഥികൾ’ ബ്ലോക്ക്ബസ്റ്റർ ആയി മാറിയതോടെ ഒരുപാട് ഓഫറുകളാണ് സിനിമയിൽ നിന്നും വന്നു കൊണ്ടിരിക്കുന്നത്.

തമിഴിൽ നിന്നും ഒരുപാട് വേഷങ്ങൾ വന്നിരുന്നുവെന്നും, എന്നാൽ ഗ്ലാമറസ് ആകണമെന്ന് പറഞ്ഞതോടെ ആ സിനിമകൾ ഞാൻ ഉപേക്ഷിക്കുകയായിരുന്നു എന്നുമാണ് താരം ഈയിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. തമിഴിൽ നായികയായി അഭിനയിച്ചപ്പോൾ പലരും ചോദിച്ചു ഗ്ലാമർ വേഷങ്ങൾ ചെയ്യുമോ എന്ന്, എന്നാൽ അങ്ങനെ അഭിനയിക്കാൻ തനിക്ക് താല്പര്യമില്ലെന്നും നിഖില പറയുന്നു.

എന്ന് വെച്ച് മോഡേൺ വേഷങ്ങളോട് ഇഷ്ടക്കുറവില്ല. ഗ്ലാമറസാകാൻ പറ്റില്ല എന്നേയുള്ളൂ. ചിലർ കഥ പറയുമ്പോൾ തന്നെ മനസ്സിലാകും അവർക്ക് എന്താണ് വേണ്ടതെന്ന് – നിഖില കൂട്ടിച്ചേർത്തു.

Actress Nikhila about the problems in cinema

Abhishek G S :