ലോക്ക്ഡൗണില്‍ കുടുങ്ങി നടി നഫീസ അലി… തനിക്ക് വേണ്ട മരുന്നുകളോ പഴങ്ങളോ പച്ചക്കറികളോ ഒന്നും ലഭിക്കുന്നില്ലെന്ന് താരം

ലോക്ക്ഡൗണില്‍ തനിക്ക് വേണ്ട മരുന്നുകളോ പഴങ്ങളോ പച്ചക്കറികളോ ഒന്നും ലഭിക്കുന്നില്ലെന്ന് നടി നഫീസ അലി.’ക്യാന്‍സര്‍ അതിജീവിച്ച എന്റെ ആരോഗ്യത്തെ കുറിച്ച് ഓര്‍ത്താണ് മകള്‍ ഗോവയിലേക്ക് വിളിച്ചത്.

ലോക്ഡൗണ്‍ ചെയ്തതോടെ എല്ലാം അടച്ചു. കൊറിയര്‍ സര്‍വീസും നിലച്ചു. ഇപ്പോള്‍ മരുന്ന് കുടിക്കുന്നില്ല. അതെന്റെ ആരോഗ്യത്തിന് നല്ലതല്ല. ലോക്കല്‍ മെഡിക്കല്‍ ഷോപ്പുകളിലൊന്നും എന്റെ മരുന്ന് ലഭിക്കുന്നില്ല’ നഫീസ പറഞ്ഞു. ബിഗ് ബി എന്ന മമ്മൂട്ടി ചിത്രത്തിലെ മേരി ജോണ്‍ കുരിശിങ്കലായി മലയാളികള്‍ക്കും പരിചിതമായ മുഖം ആണ് നഫീസ അലിയുടേത്. കൂടാതെ സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നിന്നെത്തിയ തന്റെ മരുമകള്‍ക്ക് കോവിഡ് 19 ബാധിച്ചിരുന്നു എന്നും ഇപ്പോള്‍ രോഗമുക്തി നേടി എന്നും പറയുന്നു.

actress nafeesa ali

Noora T Noora T :