സ്ത്രീകൾക്ക് പ്രചോദനവും രോമാഞ്ചവും… ആ അവളെയാണ് മദ്യപാനിയും അവിഹിത ബന്ധക്കാരിയും മകളെ നോക്കാതെ സ്വന്തം ഇഷ്ടപ്രകാരം നടക്കുന്ന സ്ത്രീയുമായി അപമാനിക്കാൻ ശ്രമിച്ചത്; കുറിപ്പുമായി ആരാധിക

വ്യക്തി ജീവിതത്തിലെ വിശേഷങ്ങൾ എപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുള്ള താരമാണ് മഞ്ജു വാര്യർ. നടിയുടെ വിവാഹവും വിവാഹമോചനവും സിനിമയിലേയ്ക്കുള്ള തിരിച്ചു വരവുമെല്ലാം ചർച്ചയായിരുന്നു. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ ലോകത്ത് നിന്നും നടി വിട്ടു നിൽക്കുന്നതും. ശേഷം 14 വർഷങ്ങൾക്ക് ശേഷമാണ് മഞ്ജു തിരിച്ചെത്തിയത്. ഇന്ന് ഒരുപാട് സ്ത്രീകൾക്ക് ഒരു പ്രചോദനമായി മാറിയ വ്യക്തി കൂടിയാണ് മഞ്ജു വാര്യർ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ മഞ്ജുവിന്റെ ഓരോ വിശേഷങ്ങളും പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്.

ഇപ്പോഴിതാമഞ്ജു വാര്യരുടെ ജീവിതത്തെയും അതിജീവനത്തെ കുറിച്ചുമൊക്കെ പറഞ്ഞ് എഴുതിയ ഒരു കുറിപ്പ് മഞ്ജു വസന്തം എന്ന ഫാൻസ് ഗ്രൂപ്പിലൂടെ പ്രചരിക്കുകയാണ്.

‘ചരിത്രം ഒരിക്കലും കണക്കു ചോദിക്കാതെ കടന്നു പോയിട്ടില്ല എന്നത് ഒരു വലിയ സത്യം ആണ്. സ്‌നേഹത്തിന്റെ പേരിൽ കൈ പിടിച്ചവനെ വിശ്വസിച്ച് കലാജീവിതവും ഉപേക്ഷിച്ചു അവന്റെ ഭാര്യ ആയി ജീവിക്കാൻ തീരുമാനിച്ചു ഇറങ്ങിയൊരു പെണ്ണ്. ഭർത്താവിന്റെ കുടുംബത്തിന് വേണ്ടി കൈയടികളുടെയും അവാർഡുകളുടെയും ലോകത്തു നിന്നും അടുക്കളയിലേക്ക് അരങ്ങേറിയവൾ. സ്‌നേഹിച്ചവനിൽ നിന്നും ലഭിച്ച കണ്മണിയെ പൊന്നു പോലെ വളർത്തി വലുതാക്കിയവൾ. തനിക്ക് നഷ്ടമായത് തന്റെ മകളിലൂടെ നേടണമെന്ന് സ്വപ്‌നം കണ്ടവൾ…

അതിനായി ഊണിലും ഉറക്കത്തിലും മകൾക്കു താങ്ങായി നടന്നവൾ. വലിയൊരു ചതി നടക്കുന്നു എന്ന് ലോകം മുഴുവനും അറിഞ്ഞിട്ടും ഭർത്താവിനെ അവിശ്വസിക്കാതിരുന്നവൾ. ഭർത്താവിന്റെ ഫോണിലേക്ക് കാമുകിയുടെ സന്ദേശങ്ങൾ വരുന്നത് കണ്ടു ചേമ്പില താളിലെ വെള്ളം ഊർന്നു പോകുന്നത് പോലെ അത്രയും കാലം തന്റെ സമ്പാദ്യം എന്ന് കരുതിയ ജീവിതം കൈയിൽ നിന്നും ഒഴുകി പോകുന്നത് മരവിപ്പോടെ കണ്ടു നിന്നവൾ.

എന്റെ ജീവിതം.. എന്റെ ഭർത്താവ്… എന്റെ കുടുംബം.. എനിക്ക് തിരികെ വേണമെന്ന് കരഞ്ഞു യാചിച്ചവൾ. അവസാനം, തനിക്ക് നേരെ വച്ചു നീട്ടുന്ന ജീവിതം മറ്റൊരുത്തിയുടെ ഔദാര്യമാണെന്ന് തിരിച്ചറിഞ്ഞു താലി ഊരി വച്ചു ആത്മാഭിമാനത്തോടെ തല ഉയർത്തി ഇറങ്ങി പോന്നവൾ. വട്ട പൂജ്യത്തിൽ നിന്നും ജീവിതം തിരികെ പിടിക്കാൻ ഇറങ്ങുമ്പോൾ സമ്പന്നതയിൽ നിന്നും ഒന്നുമില്ലായ്മയിലേക്ക് തന്റെ മകളെ കൂടി വലിച്ചിടരുതെന്നു ആഗ്രഹിച്ചവൾ. വേർപിരിയലിന് കാരണം തിരക്കിയവരെ മൗനം കൊണ്ട് നേരിട്ടവൾ.

തന്റെ മകളുടെ അച്ഛൻ ഒരിടത്തും അപമാനിക്കപെടരുത് എന്ന് ആത്മാർഥമായി ആഗ്രഹിച്ചവൾ. ഒരിടത്ത് പോലും അയാളെ കുറിച്ചൊരു മോശം വാക്ക് നാവിൽ നിന്നും അറിയാതെ പോലും വീഴാതിരിക്കാൻ ശ്രദ്ധിച്ചവൾ. തന്റെ കഴിവുകളിൽ ഉള്ള ആത്മവിശ്വാസം കൊണ്ട് മാത്രം ജീവിതത്തോട് പൊരുതിയവൾ. ഒരു സ്ത്രീ ചവിട്ടാവുന്ന കനലുകൾ എല്ലാം ചവിട്ടി കയറി പൊരുതി നേടിയവൾ. സഹപ്രവർത്തകയ്ക്ക് ഉണ്ടായ ആക്രമണത്തിൽ കോടതി മുറിയിൽ കഴിഞ്ഞു പോയ തന്റെ ദാമ്പത്യ ജീവിതത്തെ അപകീർത്തിപ്പെടുത്താൻ ആവുന്നത്ര ശ്രമിച്ച വക്കീലന്മാരുടെ മുന്നിൽ സമനില നഷ്ടപ്പെടാതെ പിടിച്ചു നിന്നവൾ.

ആരോപണങ്ങൾ അമ്പുകളായി കോടതി മുറിയിൽ നെഞ്ചും കൂടിനെ തകർത്തിട്ടും സഹപ്രവർത്തകയ്ക്ക് വേണ്ടി തനിക്കറിയാവുന്ന സത്യങ്ങൾ തുറന്നു പറഞ്ഞു അഭിമാനം ആയവൾ. 5 വർഷക്കാലം ഒരു കോൾ കൊണ്ട് പോലും മകളുടെ സാമീപ്യം നിഷേധിക്കപ്പെട്ട തന്റെ മുന്നിൽ കോടതിയിലെ വിചാരണയുടെ തലേദിവസം മാത്രം അച്ഛനെതിരെ മൊഴി കൊടുക്കരുതെന്ന ആവശ്യവുമായി വന്ന മകളുടെ മുന്നിൽ പതറാതെ നിന്നവൾ.

ഇന്നത്തെ സ്ത്രീകൾക്ക് പ്രചോദനവും രോമാഞ്ചവും ആയി ഉയർന്നു പറക്കുന്നവൾ. ആ അവളെയാണ് മദ്യപാനിയും അവിഹിത ബന്ധക്കാരിയും മകളെ നോക്കാതെ സ്വന്തം ഇഷ്ടപ്രകാരം നടക്കുന്ന സ്ത്രീയുമായി ഈ കാലമത്രയും അപമാനിക്കാൻ ശ്രമിച്ചത്. അവൾക്ക് കാലം കാത്ത് വച്ച നീതിയാണ്. ഇപ്പോൾ പുറത്തേക്ക് വരുന്ന ജീർണിച്ച കഥകൾ. നുണകളുടെ എത്ര വലിയ ചില്ല് കൊട്ടാരം പണിതാലും അത് ഒരുനാൾ തകർന്നു വീഴുക തന്നെ ചെയ്യും. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോയിട്ടില്ല എന്നത് പ്രപഞ്ചസത്യം. ഇനിയും ഉയർന്നു പറക്കുക പ്രിയപെട്ടവളെ… കാലം നിന്നെ ഇവിടെ അടയാളപ്പെടുത്തട്ടെ…’ എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

അച്ഛനും അമ്മയും വേർപിരിയുമ്പോൾ മകൾ ആരുടെ കൂടെ പോകുമെന്ന ചോദ്യത്തിന് മീനാക്ഷി അച്ഛന്റെ പേരാണ് പറഞ്ഞത്. അങ്ങനെ അന്ന് മുതൽ ദിലീപിന്റെ സംരക്ഷണയിലാണ് മകൾ മീനൂട്ടി വളരുന്നത്. ചില അത്യാവശ്യ സാഹചര്യങ്ങളിൽ മഞ്ജുവും മകളും തമ്മിൽ കാണാറുണ്ടെങ്കിലും പരസ്യമായ കൂടിച്ചേരലുകൾ ഇതുവരെയും ഉണ്ടായിട്ടില്ല. ഇതിന് ശേഷമാണ് മഞ്ജു വാര്യർ സിനിമയിലേക്ക് തിരിച്ച് വരവ് നടത്തുന്നത്.

കുഞ്ചാക്കോ ബോബന്റെ നായികയായി ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജുവിന്റെ റിഎൻട്രി. സ്വന്തം ജീവിതത്തിൽ നടന്ന സംഭവങ്ങളെ കുറിച്ചൊക്കെ സൂചിപ്പിച്ച് കൊണ്ടുള്ള സിനിമ വലിയ വിജയമായി. മഞ്ജുവിന്റെ കരിയറിനും അത് ഗുണം ചെയ്തു. പിന്നാലെ കൈനിറയെ സിനിമകളാണ് നടിയെ തേടി എത്തിയത്. വൈകാതെ തമിഴിലേയ്ക്കും ചുവട് വെച്ചു. അജിത്തിനും രജനികാന്തിനും ധനുഷിനൊപ്പമെല്ലാം ഇഞ്ചോടിച്ച് അഭിനയമായിരുന്നു നടി കാഴ്ച വെച്ചത്.

അതേസമയം, തന്റെ കരിയൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു മഞ്ജുവിന്റെയും ദിലീപിന്റെയും രഹസ്യ വിവാഹം. അതോടെ അഭിനയം ഉപേക്ഷിക്കുകയാണെന്ന തീരുമാനത്തിലേയ്ക്ക് മഞ്ജു എത്തി. ഒരുപക്ഷേ അന്ന് അങ്ങനൊരു തീരുമാനം എടുത്തില്ലായിരുന്നുവെങ്കിൽ മഞ്ജു ഇതിനും മുന്നേ ലേഡി സൂപ്പർസ്റ്റാ പട്ടം കയ്യടക്കുമായിരുന്നുവെന്നാണ് ആരാധകർ പറയുന്നത്. തന്റെ വിവാഹ സമയത്ത് മഞ്ജു വേണ്ടെന്ന് വെച്ച അവസരങ്ങളും നിരവധിയാണ്.

1999 ൽ പുറത്തിറങ്ങിയ ഫ്രണ്ട്സിലെ വേഷം മഞഅജു വാര്യര് വേണ്ടെന്ന് വെച്ച ചിത്രങ്ങളിൽ ഒന്നാണ്. ഇതേക്കുറിച്ച് സംവിധായകൻ സിദ്ദിഖ് മുമ്പ് സംസാരിച്ചിട്ടുണ്ട്. മീനയുടെ കഥാപാത്രത്തിന് ആദ്യം തീരുമാനിച്ചിരുന്നത് മഞ്ജു വാര്യരെയാണ്. ഇപ്പുറത്ത് മുകേഷിന്റെ പെയറായി ദിവ്യ ഉണ്ണിയും. പക്ഷെ ആ സമയത്താണ് മഞ്ജു വാര്യർ വിവാഹം ചെയ്യുന്നതും വിവാഹത്തോടെ അഭിനയത്തിൽ നിന്നും വിട്ട് നിൽക്കുകയും ചെയ്തത്.

മഞ്ജു വാര്യർ പോയപ്പോൾ ഞങ്ങൾക്ക് നായിക ഇല്ലാതെയായി. പ്രൊഡ്യൂസർമാരിൽ ഒരാളായ സരിതയാണ് മീനയെ പരിചയപ്പെടുത്തുന്നത്. അങ്ങനെ മീന ഫ്രണ്ട്സിൽ നായികയായെത്തിയെന്നും സിദ്ദിഖ് വ്യക്തമാക്കി. അതുപോലെ മഞ്ജു വാര്യർക്ക് നഷ്ടപ്പെട്ട മറ്റൊരു സിനിമയാണ് 1997 ൽ പുറത്തിറങ്ങിയ ചന്ദ്രലേഖ. പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രം ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ്.

ബോളിവുഡ് നടി പൂജ ബദ്രയാണ് മഞ്ജു വാര്യർ ചെയ്യേണ്ട വേഷം അന്ന് ചെയ്തത്. മഞ്ജു ചില കാരണങ്ങളാൽ സിനിമ നിരസിച്ചതോടെയാണ് പൂജ ബദ്രയിലേക്ക് ചന്ദ്രലേഖ എത്തുന്നത്. കരിയറിൽ താര റാണിയായിക്കൊണ്ടിരിക്കെയാണ് മ‍ഞ്ജു വാര്യർ നടൻ ദിലീപിനെ വിവാഹം ചെയ്യുന്നത്. ഒരുപക്ഷെ നടി സിനിമാ രംഗത്ത് തുടർന്നിരുന്നെങ്കിൽ തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നായിക നടിയായി മഞ്ജു മാറിയേനെ.

ജ്യോതിക, സിമ്രാൻ, മീന, രംഭ, ദേവയാനി തുടങ്ങിയ നടിമാർ അക്കാലത്ത് തെന്നിന്ത്യയിലെ തിരക്കേറിയ നടിമാരായിരുന്നു. ഇവരെ പോലെ മഞ്ജുവിനും അക്കാലത്ത് മികച്ച കഥാപാത്രങ്ങൾ ലഭിച്ചേനെയെന്ന് ആരാധകർ പറയുന്നു. കണ്ട് കൊണ്ടെയ്ൻ കണ്ട് കൊണ്ടെയ്ൻ എന്ന ചിത്രത്തിൽ ഐശ്വര്യ റായ് ചെയ്ത വേഷത്തിന് ആദ്യം പരിഗണിച്ചത് മഞ്ജു വാര്യരെയാണ്.

എന്നാൽ തന്റെ ജീവിതത്തിലെ തീരുമാനങ്ങളിലൊന്നും നിരാശയില്ലെന്നാണ് മഞ്ജു പറയാറുള്ളത്. തിരിച്ച് വന്നപ്പോഴും മികച്ച കഥാപാത്രങ്ങൾ നടിക്ക് ലഭിച്ചു. മൂന്ന് വർഷം മാത്രം അഭിനയിച്ച് ഒരു പതിറ്റാണ്ടിലേറെ സിനിമാ രംഗത്ത് നിന്നും മാറി നിന്ന ശേഷം തിരിച്ച് വരവിൽ ഇത്രയും സ്വീകാര്യത ലഭിച്ച മറ്റൊരു നടി ബോളിവുഡിൽ പോലും ഇല്ല.

അതേസമയം, എമ്പുരാൻ എന്ന ചിത്രമാണ് നടിയുടേതായി പുറത്തെത്തിയത്. പ്രിയദർശിനി എന്ന കഥാപാത്രം വൻ ജനശ്രദ്ധ നേടി. സിനിമയിലെ ഏറ്റവും മികച്ച പ്രകടനം മഞ്ജുവിന്റേതാണെന്ന് ആരാധകർ പറയുന്നു. മലയാളത്തിൽ ഏറെക്കാലത്തിന് ശേഷം നടിക്ക് ലഭിക്കുന്ന ഹിറ്റ് സിനിമയാണ് എമ്പുരാൻ. തുടരെ ബോക്സ് ഓഫീസ് പരാജയങ്ങളായിരുന്നു അടുത്ത കാലത്ത് മോളിവുഡിൽ മഞ്ജുവിന്. ഈ പരാതി എമ്പുരാന്റെ വിജയത്തോടെ അവസാനിച്ചു.

ഞാൻ അങ്ങേയറ്റം ആസ്വദിച്ച് ചെയ്‌തൊരു കഥാപാത്രമാണ് പ്രിയദർശിനി. പ്രിയദർശിനിയുടെ കോംപ്ലിക്കേഷൻസും സംഘർഷങ്ങളും സങ്കീർണ്ണതകളുമൊക്കെ എന്നെ എത്രമാത്രം അട്രാക്‌ട് ചെയ്‌തിട്ടുണ്ടോ അത്രമാത്രം തന്നെ വെല്ലുവിളികളും എനിക്ക് തന്നിട്ടുണ്ട്. അതുകൊണ്ട് പ്രിയദർശിനിയെ ലൂസിഫറിലെ പോലെ തന്നെ എമ്പുരാനിലും നിങ്ങൾക്കെല്ലാവർക്കും ഇഷ്‌ടപ്പെടും എന്ന് ആത്‌മാർത്ഥമായി ആഗ്രഹിക്കുന്നുവെന്നും നടി പറഞ്ഞിരുന്നു.

Vijayasree Vijayasree :