കറുത്തപക്ഷിയിലെ മല്ലി തന്നെയോ; മാളവികയുടെ പുതിയ ചിത്രങ്ങൾ കണ്ട് കണ്ണ് തള്ളി ആരാധകർ!

കുട്ടിതാരമായി മലയാളത്തിൽ തിളങ്ങിയ താരമാണ് മാളവിക. ടെലിവിഷന്‍ പരമ്ബരകളില്‍ ബാലതാരമായി കരിയര്‍ ആരംഭിച്ച മാളവിക ആദ്യമായി അഭിനയിക്കുന്ന ചിത്രം മമ്മൂട്ടി നായകനായ കറുത്ത പക്ഷികളായിരുന്നു. കമല്‍ ആയിരുന്നു ചിത്രത്തിന്‍റെ സംവിധായകന്‍. ഇപ്പോഴിതാ നടി മാളവികയുടെ പുതിയ മെയ്ക്ക് ഓവര്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. പച്ച നിറത്തിലുള്ള വസ്ത്രമണിഞ്ഞ്, കണ്ണടയൊക്കെ വച്ചു നില്‍ക്കുന്ന താരത്തിന്‍റെ പുതിയ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

കറുത്ത പക്ഷികളിൽ മാളവികയ്ക്ക് മികച്ച ബാല താരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു. 2009 ല്‍ രണ്ടാം വട്ടവും മാളവികയെ തേടി സംസ്ഥാന പുരസ്കാരം എത്തി. ഊമക്കുയില്‍ പാടുമ്ബോള്‍ എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു മികച്ച ബാല താരത്തിനുള്ള കേരള ചലച്ചിത്ര പുസ്കാരം ലഭിക്കുന്നത്. പിന്നീട് ടിനി ടോം നായകനായ ഡഫേദാറിലൂടെയായിരുന്നു മാളവിക നായികയായി മാറുന്നത്. ദിലീപ് ചിത്രം ജോര്‍ജേട്ടന്‍സ് പൂരത്തിലും അഭിനയിച്ചിരുന്നു. അതിന് ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു താരം. സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്നുണ്ടെങ്കിലും സോഷ്യല്‍ മീഡിയയിലും മറ്റും താരം സജീവമാണ് താരം.

actress malavika

Noora T Noora T :