ക്രിസ്റ്റി സിനിമയുമയുടെ പ്രചരണവുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിൽ നടിമാരെ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിക്കുന്നതിൽ അതൃപ്തി നടി മാളവിക മോഹനന്‍ രേഖപ്പെടുത്തിയിരുന്നു. ലേഡിസൂപ്പർ സ്റ്റാറിന് പകരം സൂപ്പർ സ്റ്റാർ എന്ന് വിളിക്കാനാണ് മാളവിക പറഞ്ഞത്.
ഇപ്പോഴിതാ താന്‍ നയന്‍താരയെ വിമര്‍ശിച്ചിട്ടില്ലെന്ന് മാളവിക മോഹനന്‍. ലേഡി സൂപ്പർ സ്റ്റാർ വിശേഷണത്തിൽ നടി നടത്തിയ പരാമർശം വലിയ വിമർശനങ്ങൾക്ക് വഴിവെച്ചതിന് പിന്നാലെയാണ് പ്രതികരണം. താൻ പറഞ്ഞത് നടിമാരെ വിശേഷിപ്പിക്കാൻ ഉപയോഗിച്ച പദത്തെ കുറിച്ചാണ്. അല്ലാതെ ഏതെങ്കിലും താരത്തെ കുറിച്ചല്ല.
തന്റെ അഭിപ്രായം നടിമാരെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഒരു പദത്തെ കുറിച്ചാണ്, അല്ലാതെ ഏതെങ്കിലും പ്രത്യേക നടിയെ കുറിച്ചല്ലെന്ന് മാളവിക പറയുന്നു. ഞാന്‍ നയന്‍താരയെ ശരിക്കും ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. ഒരു സീനിയര്‍ എന്ന നിലയില്‍ അവരുടെ അവിശ്വസനീയമായ യാത്രയെ ഞാന്‍ ശരിക്കും നോക്കിക്കാണുന്നു” എന്ന് മാളവിക സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി.
അതേസമയം, നേരത്തെ മാളവിക നയന്‍താരയ്‌ക്കെതിരെ രംഗത്തെത്തിയതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ‘രാജ റാണി’ സിനിമയിലെ ആശുപത്രി രംഗങ്ങളില്‍ വരെ മേക്കപ്പിട്ട് അഭിനയിച്ചു എന്ന് പറഞ്ഞായിരുന്നു മാളവികയുടെ വിമര്‍ശനം. ഇതിന് എതിരെ നയന്‍താര രംഗത്തെത്തിയിരുന്നു.