വിവാഹമോചന വാർത്തകൾക്കിടെ ഭർത്താവിനും മകൾക്കുമൊപ്പമുള്ള ചിത്രവുമായി ലക്ഷ്മി പ്രിയ

മലയാളി പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട നടിയാണ് ലക്ഷ്മി പ്രിയ. ബിഗ് ബോസ് മലയാളം സീസൺ നാലിലൂടെയാണ് ലക്ഷ്മി പ്രിയയെ പ്രേക്ഷകർ അടുത്തറിയുന്നത്. ഗ്രാന്റ് ഫിനാലെ സ്റ്റേജ് വരെ എത്തിയ ആ സീസണിലെ തേർഡ് റണ്ണറപ്പായിരുന്നു. സീസൺ ഫോറിൽ മാറ്റുരച്ച മത്സരാർത്ഥികളിൽ ലക്ഷ്മിപ്രിയയാണ് ഏറ്റവും കൂടുതൽ വൈറൽ കണ്ടന്റുകൾ സൃഷ്ടിച്ചൊരാൾ. തന്റെ നിലപാടുകളും കാഴ്ചപ്പാടുകളും മടി കൂടാതെ പറഞ്ഞതിന്റെ പേരിൽ വലിയ രീതിയിൽ വിമർശനവും ട്രോളുകളും നടിയ്ക്ക് ഏറ്റു വാങ്ങേണ്ടി വന്നിട്ടുണ്ട്. എഴുത്തുകാരി കൂടിയായ ലക്ഷ്മി പ്രിയ സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്.

കഴിഞ്ഞ ദിവസം ലക്ഷ്മി പ്രിയ പങ്കുവെച്ചൊരു കുറിപ്പ് ഏറെ വൈറലായിരുന്നു. താനും ഭർത്താവും തമ്മിൽ വേർപിരിയുകയാണെന്ന തരത്തിൽ ഒരു നീണ്ട കുറിപ്പ് പ്രത്യക്ഷപ്പെട്ടു. രണ്ടാളും തമ്മിലുള്ള വൈകാരിക പ്രശ്‌നമാണ് വേർപിരിയാൻ കാരണമെന്നും സൂചിപ്പിച്ചിരുന്നു. ഈ പോസ്റ്റ് പങ്കുവെച്ച് അധികം വൈകും മുൻപ് തന്നെ ലക്ഷ്മി അത് ഡിലീറ്റ് ചെയ്ത് കളയുകയും ചെയ്തു.

ഇപ്പോഴിതാ വൈറലായ പോസ്റ്റ് പങ്കുവെച്ച് ഒരു മാസം പിന്നിടുമ്പോൾ ഭർത്താവിനൊപ്പമുള്ള സെൽഫിയുമായി എത്തിയിരിക്കുകയാണ് ലക്ഷ്മിപ്രിയ. സെൽഫിയിൽ ലക്ഷ്മിയുടെ ഭർത്താവ് മാ‌ത്രമല്ല മകളുമുണ്ട്. സിനിമാ-സീരിയൽ താരങ്ങൾ അടക്കം ലക്ഷ്മിയുടെ പുതിയ കുടുംബ ഫോട്ടോയ്ക്ക് സ്നേഹം അറിയിച്ച് എത്തി. എല്ലാവരേയും ഒരുമിച്ച് കണ്ടതിൽ സന്തോഷം തുടർന്നുള്ള ജീവിതവും ഒരുമിച്ചാകട്ടെ എന്നെല്ലാം പലരും കമന്റ് ചെയ്യുന്നുണ്ട്.

അതേസമയം, തെറ്റുകളും കുറ്റങ്ങളും തന്റേതാണെന്നും ആയതിനാൽ ചേർത്ത് വെച്ചാലും ചേരാത്ത ജീവിതത്തിൽ നിന്നും താൻ പിൻവാങ്ങുകയാണെന്നായിരുന്നു വൈറൽ കുറിപ്പിൽ ലക്ഷ്മി എഴുതിയിരുന്നത്. ഞങ്ങൾ പിരിയുന്നു. തെറ്റുകളും കുറ്റങ്ങളും എന്റേത് എന്നായിരുന്നു കുറിപ്പിൽ ലക്ഷ്മി എഴുതിയ വരികളിൽ ചിലത്. പലവട്ടം ആലോചിച്ച് ഉറപ്പിച്ചശേഷം എന്റെ ശരിയിലേക്ക് ഞാൻ നില ഉറപ്പിക്കുന്നു. ദാമ്പത്യത്തിൽ ഇമോഷണൽ അറ്റാച്ച്മെന്റ് നഷ്ടമായി. തെറ്റുകളും കുറ്റങ്ങളും എന്റേതാണ്. എല്ലാം എന്റെ പ്രശ്നമാണ്. ചേർത്ത് വെച്ചാലും ചേരാത്ത ജീവിതം. അതിൽ നിന്നും ഞാൻ പിൻവാങ്ങുകയാണ്.

സ്വപ്നത്തിൽ പോലും അദ്ദേഹത്തെ പിരിയേണ്ടി വരുമെന്ന് കരുതിയിട്ടില്ലായിരുന്നു. ഇരുപത്തിരണ്ട് വർഷമായി ഇണക്കവും പിണക്കവുമായി തുടരുന്ന ഞങ്ങളുടെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നതിനെപറ്റിയാണ് ഞാൻ പറയുന്നത്. ജീവിതത്തിൽ ഏറ്റവും വെറുത്ത ചില കാര്യങ്ങൾ എനിക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്. ഒരിക്കലും കുടുംബവിശേഷം അമിതമായി ‍ഞാൻ സോഷ്യൽമീഡിയയിൽ പങ്കുവെക്കാറില്ല.

ജീവിതം അതിന്റെ സ്വകാര്യത നിലനിർത്തുമ്പോൾ തന്നെയാണ് അതിന്റെ ഭം​ഗി എന്നാണ് എന്റെ വിശ്വാസം. ഇപ്പോൾ‌ ഞങ്ങളുടെ സെപ്പറേഷൻ ടൈമായിരിക്കുന്നു. ദയവായി അതാണോ ഇതാണോ കാരണമെന്ന് അന്വേഷിക്കാതിരിക്കുക. ഞങ്ങളുടെ സ്വകാര്യത, മക്കൾ ഇതൊക്കെ മാനിക്കാനും അപേക്ഷിക്കുന്നു എന്നാണ് ലക്ഷ്മിപ്രിയ കുറിച്ചത്. പോസ്റ്റ് ഷെയർ ചെയ്ത് കുറച്ച് സമയത്തിനകം ലക്ഷ്മിപ്രിയ പിൻവലിച്ചു. എന്നാൽ എന്തുകൊണ്ടാണ് പോസ്റ്റ് പങ്കുവെച്ചതെന്നോ എന്തുകൊണ്ട് പിൻവലിച്ചുവെന്നോ ഒന്നും പിന്നീട് നടി വിശദീകരിച്ചിരുന്നില്ല.

വിവാഹമോചനം പ്രഖ്യപിച്ചിട്ട പോസ്റ്റ് ലക്ഷ്മി പിൻവലിച്ചശേഷം ഭർത്താവ് ജയേഷ് സോഷ്യൽമീഡിയയിൽ കുറിച്ച വാക്കുകളും വൈറലായിരുന്നു. അപവാദങ്ങൾ സൃഷ്ടിക്കും, വിഡ്ഢികൾ അത് പ്രചരിപ്പിക്കും, മണ്ടന്മാർ വിശ്വസിക്കും എന്നായിരുന്നു ജയേഷ് അന്ന് കുറിച്ചത്. പലപ്പോഴും തന്റെ ഭർത്താവിന്റെ പിന്തുണയെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന ആളാണ് നടി ലക്ഷ്മിപ്രിയ.

തനിക്ക് അവസരം കിട്ടുന്ന വേദികളിലെല്ലാം ഭർത്താവ് ജയേഷിനെ കുറിച്ച് ലക്ഷ്മി പറഞ്ഞിട്ടുണ്ട്. ബിഗ് ബോസിൽ പങ്കെടുത്തപ്പോഴാണ് ഇവരുടെ ദാമ്പത്യ ജീവിതത്തെ കുറിച്ച് എല്ലാവരും കൂടുതൽ കേട്ടിട്ടുള്ളത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. മുസ്ലീം ആയിരുന്ന നടി, വിവാഹ ശേഷമാണ് ലക്ഷ്മിപ്രിയ എന്ന പേര് സ്വീകരിച്ചത്.

2005ൽ ആയിരുന്നു ലക്ഷ്മിപ്രിയയുടേയും ജയേഷിന്റെയും വിവാഹം. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. ഇരുവർക്കും ഒരു മകളുണ്ട്. മുസ്ലീം കുടുംബത്തിൽ ജനിച്ച ലക്ഷ്മിപ്രിയ ജയേഷിന്റെ ജീവിതത്തിന്റെ ഭാഗമായതോടെയാണ് ഹിന്ദുമതം സ്വീകരിച്ചത്. സംഗീത‌ജ്ഞനായ പട്ടണക്കാട് പുരുഷോത്തമന്റെ മകനാണ് ലക്ഷ്മിയുടെ ഭർത്താവ് ജയേഷ്.

തനിക്ക് 18 വയസ്സും ഭർത്താവിന് 28 വയസ്സും ഉള്ളപ്പോൾ ആയിരുന്നു തന്റെ വിവാഹമെന്നും താരം മുൻപൊരിക്കൽ പറഞ്ഞിരുന്നു. തന്റെ ശീലം ആണ് ജയേഷേട്ടൻ എന്നാണ് ലക്ഷ്മി പ്രിയ എപ്പോഴും പറയുക. നൂറ്റി എൺപത്തി രണ്ടോളം സിനിമകളിലും നിരവധി സീരിയലുകളിലൂടെയും ഹിഡുംബി പോലെ ഒരാൾ മാത്രം കഥാപാത്രമാവുന്ന ഏകാംഗനാടകത്തിലും ലക്ഷ്മി പ്രിയ തിളങ്ങിയിട്ടുണ്ട്. സ്ക്രീനിലും വ്യക്തി ജീവിതത്തിലും അടുത്ത വീട്ടിലെ കുട്ടി എന്ന ഒരു പ്രതിച്ഛായ നേടിയിട്ടുള്ള ആൾ തന്നെയാണ്. അതേ സമയം സ്വന്തം നിലപാടുകളുടെ പേരിൽ അനാവശ്യമായ വിവാദങ്ങളിലും പെട്ടിട്ടുള്ള വ്യക്തികൂടിയാണ് ലക്ഷ്മിപ്രിയ.

നടിയെ അക്രമിച്ച കേസിൽ ദിലീപ് കുറ്റം ചെയ്തു എന്ന് വിശ്വസിക്കുന്നില്ല എന്ന് തുറന്നു പറഞ്ഞതും, തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയ സുരേഷ് ഗോപിയുടെ ജീവകാരുണ്യപ്രവർത്തികളെപ്പറ്റി വാചാലയായതിലൂടെയുമെല്ലാം ഒട്ടനവധി ശത്രുക്കളെ നേടേണ്ടി വന്നു ലക്ഷ്മി പ്രിയയ്ക്ക്. ഷൂട്ടിങ് തീർന്നിട്ടും സുഖമില്ലാതിരുന്ന മകളുടെ അടുത്തേക്ക് പോകാൻ, വണ്ടി അയയ്ക്കാതിരുന്നതിന്റെ പേരിൽ സംവിധായകനോട് കലഹിച്ചതു പോലും വലിയ വാർത്തയും ഗോസിപ്പുമാവുകയും ചെയ്തു.

അവരെ മോശമായി ചിത്രീകരിക്കുന്ന സാഹചര്യം ഉണ്ടായിട്ടും ലാഭ നഷ്ടങ്ങളെക്കുറിച്ച് വേവലാതിപ്പെടുകയോ അതിനൊന്നും യാതൊരു വിശദീകരണവും കൊടുക്കുകയോ ചെയ്യാതെ തന്റെ നിലപാടുകളിൽ ഉറച്ചു നിൽക്കുകയിരുന്നു താരം. ഇപ്പോൾ പുറത്തുവരുന്ന വാർത്തകളും താരത്തിനെതിരെയുള്ള ഗോസിപ്പായി മാറട്ടെ എന്നാണ് ആരാധകർ കുറിക്കുന്നത്.

20 വർഷമായി സിനിമയിൽ വന്നിട്ട്. അതിന് മുമ്പോ ശേഷമോ ഒന്നും ഒരാളും എന്നോട് ഇങ്ങനെ വഴക്കുണ്ടാക്കിയിട്ടില്ല. എല്ലാവരും നമ്മളെ ആർട്ടിസ്റ്റായി കാണുന്നു. അതിന്റെ ബഹുമാനവും പരിഗണനയും കിട്ടിയിട്ടുണ്ട്. ബിഗ് ബോസിൽ ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും കരച്ചിലും പിഴിച്ചിലുമായി. ഇൻ ഹിയർ വെച്ച് എങ്ങനെ പ്രതികരിക്കണം എന്ന് ഇവരെനിക്ക് പറഞ്ഞ് തരുമെന്ന് ഞാൻ വിചാരിച്ചു. നമ്മളെ ആശ്വസിപ്പിക്കും എന്ന് കരുതി.

ഞാൻ ലക്ഷ്മി പ്രിയയാണ്, ഏഷ്യാനെറ്റിന്റെ അഭിമാനമാണെന്ന് പറഞ്ഞിട്ട് ഇവർക്ക് എന്റെ കാര്യത്തിൽ ഒരു പരിഗണനയില്ലേ എന്നൊക്കെ ചിന്തിച്ചു. അവിടെ നിങ്ങൾ എന്ത് ചെയ്യുന്നോ അതെല്ലാം നിങ്ങളുടെ ഉള്ളിൽ നിന്ന് വരുന്നതാണ്. ടാസ്കല്ലാതെ ബിഗ് ബോസിൽ കയറി പുറത്തിറങ്ങും വരെ സ്ക്രിപ്റ്റും ഒരു മണ്ണാങ്കട്ടയും ഇല്ലെന്നും ലക്ഷ്മി പ്രിയ വ്യക്തമാക്കിയിരുന്നു.

അടുത്തിടെ, തന്റെ നാൽപ്പതാം പിറന്നാളിനോട് അനുബന്ധിച്ച് നടി പങ്കുവെച്ച കുറിപ്പും വൈറലായിരുന്നു.‘‘നാൽപ്പത് വയതിനിലെ. 40ാം വയസ്സിലേക്കു കടന്നിരിക്കുന്നു…

എന്തിരുപത്! മുറിവ് മുപ്പത്! അറിവ് നാൽപ്പത്! മുറു മുറുപ്പ് അറുപത്!

എല്ലാത്തിനെയും ചോദ്യം ചെയ്യുന്ന ഇരുപതുകളും അനുഭവങ്ങളുടെ മുറിവുകൾ കൊണ്ട് പിടഞ്ഞ മുപ്പതുകളും താണ്ടി തിരിച്ചറിവുകളുടെ നാൽപതുകളിലേക്ക് ലാൻഡ് ചെയ്യപ്പെട്ടിരിക്കുന്നു. ബോധത്തിന്റെയും സ്വഭാവിക പരുവപ്പെടലിന്റെയും ബോധ്യത്തിലേക്ക് എത്തിയതുകൊണ്ടാവണം, എന്റെ ഇന്നലകളിലെ വേദനിക്കലുകളെ, പരാജയങ്ങളെ, അതിജീവിക്കലുകളെ, ചില മനുഷ്യരെ എല്ലാം ഒരു ചെറു പുഞ്ചിരിയോടെ തിരിഞ്ഞു നോക്കാൻ കഴിയുന്നത്.

മുൻപൊരിക്കൽ പറഞ്ഞതു പോലെ നാറാണത്ത് ഭ്രാന്തൻ കല്ലുരുട്ടി മല കയറ്റുന്നത് പോലെ എത്തി എന്നു വിചാരിക്കുന്നിടത്തു നിന്നും വീണ്ടും ഉരുണ്ടുരുണ്ട് താഴേക്ക് പതിക്കുന്ന ജീവിതം, ഇപ്പൊ എനിക്കതിൽ പരിഭ്രാന്തി ഇല്ല! കാരണം അതാണ് ജീവിതം! എന്ന് ഞാൻ പഠിച്ചു കഴിഞ്ഞിരിക്കുന്നു. നൈമിഷിക സന്തോഷങ്ങൾക്കും നൈരാശ്യങ്ങൾക്കും ഒരേ നിറം, ഒരേ ഭാവം. മനസ്സ് നിറയെ കൃതാർത്ഥത മാത്രം. ലഭിച്ച അനുഗ്രഹങ്ങൾക്കും,സൗഭാഗ്യങ്ങൾക്കും.

നന്ദി ആർക്കൊക്കെയാണ് പറയേണ്ടത്? പ്രകൃതിക്ക്, അനുഭവങ്ങൾക്ക്, എന്റെ അമ്മയ്ക്ക്- ഭഗവതിക്ക്, എന്റെ ഗുരുവായൂർ കണ്ണന്, ഗുരുക്കന്മാർക്ക്, ജീവിതത്തിന്റെ പകുതിയിലധികം ദൂരവും ചേർത്തു നടത്തിയ ഭർത്താവിന്, അമ്മയുടെ പ്രിയപ്പെട്ട കൂട്ടുകാരിയായ മകൾ മാതുവിന്, എന്റെ വല്യേട്ടന്, പിന്നെ എന്റെ പ്രിയപ്പെട്ട സൗഹൃദങ്ങളായ നിങ്ങൾക്കൊരോരുത്തർക്കും നിറഞ്ഞ സ്നേഹത്തോടെ എന്നാണ് നടി കുറിച്ചിരുന്നത്.

വളരെ ചുരുക്കം ചിത്രങ്ങൾകൊണ്ട് തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറാൻ ലക്ഷ്‍മി പ്രിയക്ക് സാധിച്ചു. മോഹൻലാൽ നായകനായ ‘നരനാ’യിരുന്നു ആദ്യ ചിത്രം. പിന്നീടിങ്ങോട്ട് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ ലക്ഷ്‍മി പ്രിയ പ്രേക്ഷകർക്ക് സമ്മാനിച്ചു. നാടക കലാകാരിയായാണ് ലക്ഷ്‍മി പ്രിയ തന്റെ കരിയർ ആരംഭിച്ചത്. ജനപ്രിയ നാടകങ്ങളിൽ ഒന്നിൽ ‘ഹിഡുംബി’ എന്ന താരത്തിന്റെ കഥാപാത്രം നാടക മേഖലയിൽ ലക്ഷ്‍മിക്ക് വലിയ വഴിത്തിരിവ് സമ്മാനിച്ചിരുന്നു.

ശേഷം മിനിസ്ക്രീൻ പരിപാടികളിൽ ലക്ഷ്‍മി തന്റെ സാന്നിധ്യം അറിയിച്ചു. 2005- ൽ ജോഷി – മോഹൻലാൽ ചിത്രമായ ‘നരൻ’എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം അഭിനയിച്ചുകൊണ്ടാണ് ലക്ഷ്മി പ്രിയ സിനിമയിലേയ്ക്കെത്തിയത്. 2010-ൽ സത്യൻ അന്തിക്കാട് ‌- ജയറാം ചിത്രമായ ‘കഥ തുടരുന്നു’ എന്ന സിനിമയിലെ വേഷം ലക്ഷ്മി പ്രിയയ്ക്ക് പ്രേക്ഷക പ്രീതി നേടിക്കൊടുത്തു. തുടർന്ന് എൺപതോളം സിനിമകളിൽ ലക്ഷ്‍മി പ്രിയ അഭിനയിച്ചു. അഭിനയിച്ച വേഷങ്ങളിൽ ഭൂരിഭാഗവും കോമഡി വേഷങ്ങളാണ് നടിയെ തേടിയെത്തിയത്.

വിവിധ വിഷയങ്ങളിലെ തന്റെ അഭിപ്രായങ്ങളും രാഷ്ട്രീയ നിലപാടുകളും സാമൂഹ്യ മാധ്യമങ്ങളിലൂടെ തുറന്ന് പറയാനും ലക്ഷ്‍മി പ്രിയ മടിക്കാറില്ല. ഇത് പലപ്പോഴും താരത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾക്ക് ഇടയാക്കിയിട്ടുമുണ്ട്. ‘പളുങ്ക്’ എന്ന ഏഷ്യാനെറ്റ് പരമ്പരയിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനെയാണ് ലക്ഷ്‍മിപ്രിയ ബിഗ് ബോസിലേയ്ക്ക് എത്തുന്നത്. വർഷങ്ങളായി മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും തിളങ്ങി നിൽക്കുകയായിരുന്നു ലക്ഷ്മി പ്രിയയ്ക്ക് നിരവധി സ്ത്രീജനങ്ങളുടെ പിന്തുണയുമുണ്ടായിരുന്നു.

Vijayasree Vijayasree :