നടി കിഷോരി ബല്ലാല്‍ അന്തരിച്ചു!

മുതിര്‍ന്ന കന്നഡ നടിയും പ്രമുഖ ഭരതനാട്യം നര്‍ത്തകന്‍ എന്‍. ശ്രീപദി ബല്ലാലിന്റെ ഭാര്യയുമായ കിഷോരി ബല്ലാല്‍ (75) അന്തരിച്ചു. അസുഖത്തെത്തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു.

ബെംഗളൂരുവിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. ദക്ഷിണ കന്നഡ സ്വദേശിയായ കിഷോരി 1960-കളിലാണ് സിനിമയില്‍ സജീവമായത്. സഹനടിയായി 70-ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു. അതിഭാവുകത്വങ്ങളില്ലാതെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ശൈലികൊണ്ട് ശ്രദ്ധേയയായിരുന്നു. അമ്മവേഷങ്ങളാണ് ഏറെയും ശ്രദ്ധിക്കപ്പെട്ടത്.

actress kishori belall died

Vyshnavi Raj Raj :