തമിഴിലെ യുവ നടി സത്യകലയെ തട്ടിക്കൊണ്ടുപോയതായി കോടതിയിൽ പരാതി നൽകി സിനിമ അണിയറപ്രവർത്തകർ. നടിയുടെ മാതാപിതാക്കൾക്കെതിരെയാണ് തൊരാട്ടി എന്ന തമിഴ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
നടിയെ തട്ടി കൊണ്ട് പോയി ഒളിപ്പിച്ചുവെച്ചിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചിത്രത്തിന്റെ സംവിധായകൻ നായികയെ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ലായിരുന്നു. പിതാവിനും രണ്ടാനമ്മയ്ക്കും താൻ സിനിമയിൽ അഭിനയിക്കുന്നത് ഇഷ്ടമല്ലെന്ന് നേരത്തെ തന്നെ സത്യകല പറഞ്ഞിരുന്നതായി അണിയറ പ്രവർത്തകർ പരാതിയിൽ പറയുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ബന്ധുക്കൾക്കെതിരെ പരാതിയുമായി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ രംഗത്തെത്തിയിരിക്കുന്നത്.
നടിയെ കാണാനില്ലെന്ന് കാണിച്ച് ആദ്യം മഹാലിംഗപുരം പോലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടാവാത്തതിനെ തുടർന്നാണ് കോടതിയിൽ പരാതി നൽകിയതെന്ന് ചിത്രത്തിലെ നടൻ ഷാമൻ മിത്ര പറയുന്നു. ആഗസ്റ്റ് രണ്ടിനാണ് തൊരട്ടിയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. മാരമുത്തുവാണ് ചിത്രത്തിന്റെ സംവിധായകൻ.
actress kidnapped- colleagues complains against family