മമ്മൂക്ക പക്ഷെ അവിടെ വെച്ച് തന്നെ മുണ്ടൊക്കെ മാറ്റിയുടുത്ത് എത്തി, ആ നടുവഴിയിൽ വെച്ച് കനക സാരിയും ബ്ലൗസും മാറ്റി തിരികെ ഷോട്ടിന് റെഡിയായി,കനക ഡ്രസ് മാറി വരുന്നത് ​കണ്ട് മറ്റുള്ളവർ അത്ഭുതപ്പെട്ടു; തുറന്ന് പറഞ്ഞ് ബാബു ഷാഹിർ

തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ തിളങ്ങി നിന്ന താരമാണ് കനക. 1989 ൽ ഇറങ്ങിയ കരകാട്ടക്കാരൻ എന്നാ തമിഴ് ചിത്രത്തിലൂടെ സിനിമാ രംഗത്തേയ്ക്ക് കടന്നുവന്ന കനക രജനീകാന്ത്, മമ്മൂട്ടി, മോഹൻലാൽ, വിജയ് കാന്ത്, പ്രഭു, കാർത്തിക് തുടങ്ങി തെന്നിന്ത്യയിലെ പ്രമുഖ താരങ്ങൾക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുണ്ട്.

കാലിഫോര്‍ണിയയിൽ മെക്കാനിക്കല്‍ എഞ്ചിനീയറായ മുത്തുകുമാറിനെ ഏറെ നാൾ പ്രണയിച്ച ശേഷമാണ് 2007ല്‍ കനക വിവാ​​ഹം ചെയ്തത്. എന്നാല്‍ പതിനഞ്ച് ദിവസം മാത്രമെ ഇരുവരും ഒരുമിച്ച്‌ ജീവിച്ചുള്ളൂ.

ഇപ്പോഴിത മുമ്പൊരു തമിഴ് സിനിമയ്ക്ക് ‌വേണ്ടി കാട്ടുവഴിയിൽ വെച്ച് സാരിയുടെ മറവിൽ നിന്ന് കനക വസ്ത്രം മാറേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഒട്ടനവധി സിനിമകൾക്ക് ചുക്കാൻ പിടിച്ചിട്ടുള്ള ബാബു ഷാഹിർ.

ഒരു ചാനൽ പരിപാടിയിലാണ് പഴയകാല സിനിമ അനുഭവങ്ങൾ ബാബു ഷാഹിർ പങ്കുവെച്ചത്.

പത്ത് മുപ്പത് സ്റ്റുഡിയോകളുണ്ടായിരുന്ന സ്ഥലമാണ് മദ്രാസ്. ഇന്ന് അതിൽ പലതും പൊളിച്ച് കളഞ്ഞു. ‘പ്രസാദ് സ്റ്റുഡിയോ, എവിഎം സ്റ്റുഡിയോ എന്നിവ മാത്രമാണുള്ളത്. പണ്ടൊക്കെ മദ്രാസിൽ ചെല്ലുമ്പോൾ യൂണിറ്റ് ബസ്സുകൾ റോഡിലൂടെ തുരുതുര പായുന്നുണ്ടാകും. ഇന്ന് ആ കാഴ്ച എറണാകുളത്താണ് കാണാൻ സാധിക്കുന്നത്. കാരവാൻ അടക്കം പായുന്നത് കാണാം.

മമ്മൂട്ടി, കനക, നാസർ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത കിളിപേച്ച് കേൾക്കവ സിനിമയുടെ ഷൂട്ടിങ് മദ്രാസിലും താംമ്പരത്തും പൂർത്തിയാക്കിയ ശേഷം പിന്നെ ഒരു കാട്ടിൽ സോങ് ഷൂട്ട് ചെയ്യാൻ വേണ്ടിയാണ് പോയത്. ഉൾക്കാട്ടിലായിരുന്നു ഷൂട്ടിങ്. ശിവകാമി നെനപ്പിനിലെ എന്ന് തുടങ്ങുന്ന നല്ലൊരു പാട്ടിന്റെ ഷൂട്ടായിരുന്നു നടന്നത്. കനകയ്ക്ക് ഡ്രസ് ചെയ്ഞ്ച് ചെയ്യണമായിരുന്നു അടുത്ത ഷോട്ടിന് വേണ്ടി. പക്ഷെ ആ പരിസരത്തൊന്നും ഒരു വീടോ കുളക്കടവോ ഷെഡ്ഡോ ഒന്നും തന്നെയുണ്ടായിരുന്നില്ല. പരസ്യമായി നിന്ന് വസ്ത്രം മാറാൻ സാധിക്കില്ലല്ലോ.

കനകയ്ക്ക് ഡ്രസ്സ് മാറാൻ എങ്ങനെ സൗകര്യമുണ്ടാക്കുമെന്ന ചിന്തയായി. മമ്മൂക്ക പക്ഷെ അവിടെ വെച്ച് തന്നെ മുണ്ടൊക്കെ മാറ്റിയുടുത്ത് എത്തി. ആണുങ്ങളെപ്പോലെ പറ്റില്ലല്ലോ കനക ഒരു പെണ്ണല്ലെ. അങ്ങനെ ഞാൻ സെറ്റിലുള്ള മറ്റുള്ളവരോട് പറഞ്ഞു നമ്മുടെ കൈയ്യിലുള്ള സാരികളെല്ലാം എടുത്ത് കൊണ്ടുവരാൻ.’ ‘അങ്ങനെ അവർ കൊണ്ടുവന്ന സാരികൾ വട്ടത്തിൽ ചേർത്ത് പിടിച്ച് മറയുണ്ടാക്കി. അങ്ങനെ ആ നടുവഴിയിൽ വെച്ച് കനക സാരിയും ബ്ലൗസും മാറ്റി തിരികെ ഷോട്ടിന് റെഡിയായി ഷൂട്ടിങ് സ്പോട്ടിൽ എത്തിച്ചു.

കനക ഡ്രസ് മാറി വരുന്നത് ​കണ്ട് സെറ്റിലെ മറ്റുള്ളവർ അത്ഭുതപ്പെട്ടു. മറപ്പുര പോലുമില്ലാത്തിടത്ത് എങ്ങനെ സാധിച്ചുവെന്നാണ് അവരെല്ലാം ചോദിച്ചത്. അന്ന് ആരുടേയും കൈയ്യിൽ കാമറയും മൊബൈലും ഇല്ലാത്തത് രക്ഷയായി. ഇല്ലേൽ പണികിട്ടിയേനെ.’ ‘അന്നത്തെ കാലഘട്ടം അതുപോലെയായിരുന്നു. വസ്ത്രം മാറാൻ പോലും ബുദ്ധിമുട്ടേണ്ടി വന്നു. അതുകൊണ്ട് തന്നെ കാരവാനിനെ കൊണ്ട് ഉപകാരമില്ലെന്ന് ഞാൻ ഒരിക്കലും പറയില്ല. ഓരോ സിനിമയും ഓരോ പാഠപുസ്തകമാണ് ബാബു ഷാഹിർ പറഞ്ഞു.

Noora T Noora T :