“ആളുകൾ എന്നെ സരസു എന്ന് വിളിക്കുന്നു” -നടി ഗായത്രി

ഒട്ടേറെ സീരിയൽ വേഷങ്ങൾ കൊണ്ടും സിനിമ കഥാപാത്രങ്ങൾ കൊണ്ടും പ്രേക്ഷക മനസ്സിൽ ഇടം നേടിയ നടിയാണ് ഗായത്രി.

ദിലീപ് ചിത്രത്തിൽ തനിക്കു ലഭിച്ച വേഷം ഇന്നും ഒരു നാണക്കേടായി തുടരുന്നു എന്ന് ഗായത്രി പറഞ്ഞു എന്നുള്ള വാർത്തയാണ് ഇപ്പോൾ ചർച്ചാ വിഷയം ആകുന്നതു. .ലാല്‍ ജോസ് ഒരുക്കിയ ദിലീപ് ചിത്രം മീശമാധവനിലെ സരസു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഗായത്രി ആയിരുന്നു. തന്റെ മനസ്സില്‍ തങ്ങി നില്‍ക്കുന്ന കഥാപാത്രങ്ങളെ ക്കുറിച്ച്‌ പങ്കുവച്ച താരം മീശമാധവനിലെ സരസുവിനെപറ്റി പങ്കുവച്ചു.

മീശമാധവൻ എന്ന സിനിമയിലെ സരസു എന്ന കഥാപാത്രം തനിക്കു നാണക്കേട് ഉണ്ടാക്കി എന്നല്ല താൻ ഉദ്ദേശിച്ചത് എന്നും ആളുകൾ അതിനെ തെറ്റിദ്ധരിച്ചത് ആണെന്നും ആണ് ഗായത്രി പറഞ്ഞത് .ലാല്‍ജോസ് സാര്‍ സിനിമ പ്ലാന്‍ ചെയ്യുമ്ബോഴേ സരസു എന്ന കഥാപാത്രത്തെക്കുറിച്ച്‌ പറഞ്ഞിരുന്നു. സിനിമയിലെ പ്രധാനപ്പെട്ട ക്യാരക്ടറാണ്. നായകന്‍ വില്ലനെ താഴ്ത്തിക്കെട്ടുന്നത് ഈ ക്യാരക്ടറിനെ ഉപയോഗിച്ചാണ്. അതായത് ജഗതിയെ ദിലീപ് തന്റെ വരുതിയിലേക്ക് കൊണ്ടുവരുന്നത് സരസു എന്ന എന്റെ കഥാപാത്രം വച്ചിട്ടാണ്. വില്ലന്റെ കീപ്പാണ് സരസു.

ആ കഥാപാത്രം പ്രേക്ഷകർക്ക് ഇടയിൽ വലിയ ശ്രദ്ധ പിടിച്ചു പാട്ടാണ് സഹായിച്ചു.പക്ഷെ അതിന് ശേഷം ഇത്തരത്തിലുള്ള ഏത് കഥാപത്രം വന്നാലും ഡയറക്ടർ മാർ എന്നെ വിളിക്കാൻ തുടങ്ങി .പിന്നീട് ജോഷിസാറിന്റെ സെവന്‍സില്‍ ഇത്തരത്തിലൊരു ക്യാരക്ടര്‍ വന്നപ്പോള്‍ ഞാനത് വേണ്ടെന്നുവച്ചു. അദ്ദേഹം കാരണമന്വേഷിച്ചു. ആളുകള്‍ എന്നെ സരസു എന്ന് വിളിക്കുന്നു.

ആളുകള്‍ എന്നെ സരസു എന്ന് വിളിക്കുന്നു.എനിക്കതൊരു ബുദ്ധിമുട്ടുപോലെ തോന്നുന്നു. അതുകൊണ്ട് ഇനി അത്തരം വേഷം ചെയ്യുന്നില്ല.. അങ്ങനെയാണ് ഞാന്‍ പറഞ്ഞത്.’ ഗായത്രി പറഞ്ഞു.പക്ഷെ ഗായത്രി പറഞ്ഞ സംഭവം തെറ്റിധാരണ മൂലമാണ് ഇങ്ങനെ ഒരു വാർത്തയായി ജനങ്ങൾക്ക് ഇടയിൽ ചർച്ച ആയതു .




actress gayathri about her character in meesamadavan

Sruthi S :