ഷൂട്ടിംഗിനിടെ ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ചു, നടിയ്ക്ക് പിഴയിട്ട് പോലീസ്

ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ചതിന് ടെലിവിഷന്‍ താരത്തിന് പൊലീസ് പിഴയിട്ടു. നടിക്ക് 500 രൂപയാണ് പിഴയിട്ടത്. ഇരുചക്രവാഹന്തതിന്റെ ഉടമയ്ക്കും മംഗളൂരു രാജാജി നഗര്‍ ട്രാഫിക് പൊലീസ് പിഴ ചുമത്തിയിട്ടുണ്ട്.

സീതാരാമ എന്ന ടെലിവിഷന്‍ പരമ്പരയിലെ ഒരു സീനില്‍ നടി ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്ന രംഗത്തിനെതിരെയാണ് ജയപ്രകാശ് യെക്കൂര്‍ എന്ന പ്രേക്ഷകന്‍ പൊലീസില്‍ പരാതി നല്‍കിയത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന സ്ത്രീ ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കിലും പിന്നിലിരുന്ന നടിക്ക് ഹെല്‍മറ്റ് ഉണ്ടായിരുന്നില്ല.

ടെലിവിഷന്‍ സീരിയലിലെ രംഗത്തിലേത് ട്രാഫിക് നിയമലംഘനമാണെന്നും, തെറ്റായ സന്ദേശമാണ് ഇതു പൊതുജനങ്ങള്‍ക്ക് നല്‍കുന്നത് എന്നതിനാല്‍ നടപടി വേണമെന്നുമായിരുന്നു പരാതിയില്‍ ആവശ്യപ്പെട്ടിരുന്നത്. പരാതി സിറ്റി പൊലീസ് കമ്മീഷണര്‍ ട്രാഫിക് പൊലീസിന് കൈമാറുകയായിരുന്നു.

സീരിയലില്‍ ഇനിയുള്ള രംഗങ്ങളില്‍ ഇത്തരം നിയമലംഘനങ്ങള്‍ ഉണ്ടാകില്ലെന്ന് ശ്രദ്ധിക്കുമെന്ന ഉറപ്പും സംവിധായകനില്‍ നിന്നും പൊലീസ് എഴുതി വാങ്ങിയിട്ടുണ്ട്.

Vijayasree Vijayasree :