മലയാളികളുടെ ഇഷ്ട താരമാണ് ഭാമ. സോഷ്യൽ മീഡിയയിൽ സജീവമായ നടി വിശേഷങ്ങൾ ആരാധകരുമായി പങ്കിടാറുണ്ട്. ഇപ്പോഴിതാ വർക്കൗട്ടിനിടെ പകർത്തിയ ഏതാനും ചിത്രങ്ങൾ ഷെയർ ചെയ്യുകയാണ് ഭാമ ഇപ്പോൾ. ഒപ്പം നടൻ അബു സലിമിനെയും കാണാം.
ഇതാര് ശിഷ്യയും ആശാനുമോ?, അങ്ങേരോട് മുട്ടാൻ പോവേണ്ട, പഴയ മിസ്റ്റർ ഇന്ത്യയാണ്, അദേഹത്തിൻ്റെ ഒരു ഇടി കിട്ടിയാൽ പഞ്ചർ അവും എന്നിങ്ങനെ രസകരമായ കമൻ്റുകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
2007ൽ ലോഹിതദാസ് സംവിധാനം ചെയ്ത ‘നിവേദ്യം’ എന്ന ചിത്രത്തിലൂടെയാണ് ഭാമ അഭിനയരംഗത്തേക്ക് എത്തുന്നത്. രണ്ടാമത്തെ ചിത്രം വിനയൻ സംവിധാനം ചെയ്ത ‘ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ’ ആയിരുന്നു. പിന്നീട് സൈക്കിള്‍, ഇവര്‍ വിവാഹിതരായാല്‍, ജനപ്രിയന്‍, സെവന്‍സ് തുടങ്ങി നിരവധി സിനിമകളില്‍ ഭാമ നായികയായിട്ടുണ്ട്. 2016ല്‍ റിലീസ് ചെയ്ത ‘മറുപടി’യാണ് അവസാനം റിലീസ് ചെയ്ത മലയാളചിത്രം. തമിഴ്, തെലുങ്ക്, കന്നഡ, എന്നിങ്ങനെ തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷ ചിത്രങ്ങളിലും ഭാമ അഭിനയിച്ചിട്ടുണ്ട്. വിവാഹത്തോടെ അഭിനയത്തിൽനിന്നും വിട്ടുനിൽക്കുകയാണ് താരം.ടെവിവിഷന്‍ പരിപാടികളിലും മറ്റും ഭാമ ഈയടുത്തു പങ്കെടുത്തിരുന്നു. ‘വാസുകി’ എന്ന പേരായ വസ്ത്ര ബ്രാന്‍ഡും ഭാമ ആരംഭിച്ചിട്ടുണ്ട്.