നടി അമേയ മാത്യു വിവാഹിതയായി

നടിയും മോഡലും സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറുമായ അമേയ മാത്യു വിവാഹിതയായി. കിരൺ കട്ടിക്കാരനാണ് വരൻ. നടി വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്തത്.

‘ഞങ്ങൾ വിവാഹിതരായി, ബെസ്‌റ്റ്‌ ഫ്രണ്ട്‌സിൽ നിന്ന് ഭാര്യഭർത്താക്കന്മാരായിരിക്കുന്നു, പ്രണയവും ചിരിയും നിറഞ്ഞ യാത്ര’- എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് നടി കുറിച്ചത്.കാനഡയിൽ സോഫ്‌റ്റ്‌വെയർ എഞ്ചിനീയറാണ് കിരൺ.

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ നതന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെച്ച് എത്താറുണ്ട്. അതെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. അമേയ പങ്കുവച്ച വിവാഹനിശ്ചയ ചിത്രങ്ങളും സേവ് ദി ഡേറ്റ് ചിത്രങ്ങളുമെല്ലാം ഏറെ ശ്രദ്ധനേടിയിരുന്നു.

ജയസൂര്യ നായകനായി എത്തിയ ആടിലൂടെയാണ് അമേയ സിനിമാ രം​ഗത്തെത്തുന്നത്. ആടിന്റെ രണ്ടാം ഭാഗത്തിലും നടി അഭിനയിച്ചിരുന്നു. എന്നാൽ വെബ്സീരീസായ കരിക്കിൽ എത്തിയതോടെയാണ് അമേയ ശ്രദ്ധിക്കപ്പെട്ടത്. സീരീസിലും അമേയ എന്ന പേരിലാണ് താരം എത്തിയിരുന്നത്. ഹരി കൃഷ്ണ നായകനായ അഭിരാമിയിലാണ് അമേയ ഏറ്റവും അവസാനം വേഷമിട്ടത്.

Vijayasree Vijayasree :