ഒരു ഭീഷണിയുടെ പുറത്താണ് അദ്ദേഹത്തെ ഇത്തവണ വരുത്തിയത്, ഇതെല്ലാം അമ്മയുടെ അനുഗ്രം; ആനി

എക്കാലത്തെയും മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ആനി. 1993ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത അമ്മയാണെ സത്യം എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ആനി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത് പ്രേക്ഷക ശ്രദ്ധനേടി. സിനിമയിൽ തിരക്കേറി വരുന്നതിനിടെയാണ് സംവിധായകൻ ഷാജി കൈലാസ് ആനിയെ വിവാഹം ചെയ്യുന്നത്. തുടർന്ന് അഭിനയ രംഗത്ത് നിന്ന് വിട പറഞ്ഞ താരം ടിവി പരിപാടികളിൽ സജീവ സാന്നിധ്യമാണ്.

ഇപ്പോഴിതാ പതിവ് പോലെ ആറ്റുകാൽ പൊങ്കാല അർപ്പിച്ചിരിക്കുകയാണ് നടി. വീട്ടിൽ തന്നെയാണ് ആനി ഇത്തവണയും പൊങ്കാല ഇടുന്നത്. ഷാജി കൈലാസും ഇത്തവണ കൂടെയുണ്ടായിരുന്നു. ഇതെല്ലാം അമ്മയുടെ അനുഗ്രമായി കാണുന്നു. ഇത്തവണ ചേട്ടനും ഒപ്പമുണ്ട്. അതും വലിയൊരു സന്തോഷത്തിന് കാരണമാണ്.

ഒരു ഭീഷണിയുടെ പുറത്താണ് അദ്ദേഹത്തെ ഇത്തവണ വരുത്തിയത്. അവിടെ വർക്ക് നടക്കുന്നതുകൊണ്ട് എന്നോട് ഇട്ടോളാൻ പറഞ്ഞു. അത് പറ്റില്ല, അനുഗ്രഹം വേണമെങ്കിൽ നേരിട്ട് തന്നെ വരണം, റെക്കമെന്റേഷനൊന്നും പറ്റില്ലെന്ന് പറഞ്ഞു. പിന്നെ പതിവ് പോലെ എല്ലാവരും ഒരുമിച്ചിടുന്നു. അതിന്റെ കൂടെ കൊല്ലം തോറും എനിക്കൊരു അടുപ്പ് കൂടുന്നു എന്ന സന്തോഷം ഉള്ളിലുണ്ട്.

വിവാഹം കഴിഞ്ഞ സമയത്ത് അമ്മ അമ്പലത്തിന്റെ അടുത്തുള്ള വീട്ടിൽ കൊണ്ടുപോയി അവിടെ പൊങ്കാല ഇടുമായിരുന്നു. അമ്മയ്ക്ക് ഭയങ്കര ഇഷ്ടമായിരുന്നു അവിടെ പോയി ഇടുന്നത്. പിന്നീട് ആരോഗ്യം മോശമായതോടെ ഞാൻ തന്നെ പോകാൻ തുടങ്ങി. അമ്മയ്ക്ക് വരാൻ പറ്റാത്തതിന്റെ വിഷമം ഉണ്ടായിരുന്നു. അതു മനസിലാക്കി പിന്നീട് ഞാൻ വീട്ടിൽ തന്നെ ഇടാൻ തുടങ്ങിയെന്നും നടി പറഞ്ഞു.

അതേസമയം, ചിപ്പി, പാർവതി ജയറാം,തരിണി കലിം​ഗയാർ, ആനി എന്നിവരും പൊങ്കാല ഇടാൻ എത്തിയിരുന്നു. അതേസമയം, ഉച്ചയ്ക്ക് 1.15ന് ആണ് പൊങ്കാല നിവേദ്യം നടന്നത്. ഇന്ന് രാത്രി 7.45ന് കുത്തിയോട്ട ബാലന്മാരെ ചൂരൽകുത്തും. 11.15ന് മണക്കാട് ധർമശാസ്താ ക്ഷേത്രത്തിലേക്കു ദേവിയുടെ എഴുന്നള്ളത്ത്.

അടുത്ത ദിവസം രാവിലെ 5ന് പൂജയ്ക്കു ശേഷം തിരിച്ചെഴുന്നള്ളത്ത്. രാത്രി 10ന് കാപ്പഴിക്കും. രാത്രി ഒന്നിനു നടക്കുന്ന കുരുതി സമർപ്പണത്തോടെ പൊങ്കാല ഉത്സവം സമാപിക്കും. പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ക്ലബുകളും റസിഡന്റ്‌സ് അസോസിയേഷനുകളും പൊങ്കലയർപ്പണത്തിന് വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

Vijayasree Vijayasree :