മാമാങ്കം നായിക പ്രാചി തെഹ്ലാന്‍ വിവാഹിതയാകുന്നു

മാമാങ്കത്തിലൂടെ ശ്രദ്ധേയയായ പ്രാചി തെഹ്ലാന്‍ വിവാഹിതയാവുന്നു ഡല്‍ഹി സ്വദേശിയായ ബിസിനസുകാരന്‍ രോഹിത്ത് സരോഹയാണ് വരന്‍. ഓഗസ്റ്റ് ഏഴിനാണ് വിവാഹം. കോവിഡ് കാലത്ത് എല്ലാവിധ സുരക്ഷ മുന്‍കരുതലുമെടുത്താണ് വിവാഹം നടത്തുക.. വിവാഹ നിശ്ചയവും വിവാഹവും ഒരേ ദിവസം തന്നെയായിരിക്കും നടക്കുക. നിശ്ചയം രാവിലെയും വിവാഹം വൈകീട്ടുമായിട്ടാണ് നടത്തുന്നത്. വിവാഹത്തിന് അമ്പത് പേരെയാണ് നടി ക്ഷണിച്ചിട്ടുളളത്. വിവാഹത്തിന് എത്തുന്ന അതിഥികളോടെല്ലാം മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മാസ്‌കും സാനിറ്റൈസറുമെല്ലാം വിവാഹ വേദിയിലും ഉണ്ടാകുമെന്ന് പ്രാചി ടെഹ്ലാന്‍ അറിയിച്ചു.

മാമാങ്കത്തിലെ മൂക്കുത്തി മൂക്കൂത്തി എന്ന് തുടങ്ങുന്ന ഗാനരംഗവും പ്രാചി തെഹ്ലാന്റെതായി തരംഗമായി മാറിയിരുന്നു. ലോക് ഡൗണ്‍ കാലം സോഷ്യല്‍ മീഡിയയിലായിരുന്നു നടി കൂടുതല്‍ ആക്ടീവായിരുന്നത്.

Noora T Noora T :