അന്ന ബെന്‍ നായികയായെത്തിയ ‘ഹെലന്‍’ ഹിന്ദിയില്‍ റീമേക് ചെയ്യുന്നു!

അന്ന ബെന്‍ നായികയായെത്തിയ ‘ഹെലന്‍’ ഹിന്ദിയില്‍ റീമേക് ചെയ്യുന്നു. പ്രമുഖ നിര്‍മ്മാതാവ് ബോണി കപൂറാണ് ചിത്രത്തിന്‍റെ റീമേക്ക് അവകാശം വാങ്ങിയിരിക്കുന്നത്. ബോളിവുഡില്‍ അന്ന ബെന്നിന്റെ വേഷം ചെയ്യുന്നത് ജാന്‍വി കപൂറാണ്.

2018ല്‍ പുറത്തെത്തിയ ധഡക് എന്ന ചിത്രത്തിലൂടെയാണ് ബോണി കപൂറിന്‍റെയും ശ്രീദേവിയുടെയും മകളായ ജാന്‍വി കപൂര്‍ ബോളിവുഡില്‍ അരങ്ങേറുന്നത്. ബോണി കപൂര്‍ നിര്‍മ്മിക്കുന്ന ഒരു ചിത്രത്തിലൂടെയാവും ജാന്‍വിയുടെ അരങ്ങേറ്റമെന്ന് ബോളിവുഡ് വൃത്തങ്ങളില്‍ സംസാരമുണ്ടായിരുന്നുവെങ്കിലും ധഡകിന്‍റെ നിര്‍മ്മാണം കരണ്‍ ജോഹര്‍ ആയിരുന്നു. എന്നാല്‍ ജാന്‍വി നായികയാവുന്ന ‘ദി ബോംബെ ഗേള്‍’ എന്ന ചിത്രം ഈ വര്‍ഷാദ്യം ബോണി കപൂര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഹെലന്‍ റീമേക്ക് ആവും ആദ്യം നടക്കുക. ബോണി കപൂറും സീ സ്റ്റുഡിയോസും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രം അടുത്ത വര്‍ഷാദ്യം ചിത്രീകരണം ആരംഭിച്ചേക്കും.

2019ല്‍ പുറത്തിറങ്ങിയ സര്‍വൈവല്‍ ത്രില്ലറായ ഹെലന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. നവാഗതനായ മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്ത ഹെലന്‍ ഒരു ഷോപ്പിംഗ് മാളിലെ ഭക്ഷണവിപണന ശാലയിലെ ജീവനക്കാരിയായ പെണ്‍കുട്ടി നേരിടേണ്ടിവരുന്ന ഒരു അസാധാരണ സാഹചര്യമാണ് പശ്ചാത്തലമാക്കുന്നത്. ഹാബിറ്റ് ഓഫ് ലൈഫിന്‍റെ ബാനറില്‍ വിനീത് ശ്രീനിവാസന്‍ ആയിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാണം.

about helan movie

Vyshnavi Raj Raj :