നടി പ്രണിത സുഭാഷ് വിവാഹിതയായി

നടി പ്രണിത സുഭാഷ് വിവാഹിതയായി. ബെംഗളൂരു സ്വദേശിയായ വ്യവസായി നിധിന്‍ രാജുവാണ് വരന്‍. മെയ് 30നായിരുന്നു വിവാഹം. കോവിഡ് പശ്ചാത്തലത്തില്‍ വളരെ ലളിതമായായിരുന്നു ചടങ്ങുകൾ.

ബെംഗളൂരൂ സ്വദേശിയായ പ്രണിത കന്നട ചിത്രം പോകിരിയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. പിന്നീട് കന്നടയിലും തമിഴിലും തെലുങ്കിലുമായി ഒട്ടേറെ ചിത്രങ്ങള്‍ ചെയ്തു.‌ സൂര്യയുെട മാസ്, കാർത്തിയുടെ ശകുനി എന്നീ ചിത്രങ്ങളിലും നായികയായി എത്തി.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഹാംഗാമ 2 വിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് പ്രണിത. ചിത്രം റിലീസ് ആയിട്ടില്ല.

Noora T Noora T :