കാണാനും മനോഹരം പെരുമാറ്റം അതിലും മനോഹരം; അനുപമയുടെ ചിത്രങ്ങളുമായി ഉണ്ണി!

ആദ്യ ചിത്രത്തിലൂടെയും ആദ്യ കഥാപാത്രത്തിലൂടെയും ഇന്നും പ്രേക്ഷകരുടെ മനസ്സുകളിൽ നിറഞ്ഞു നിക്കുന്ന നടിയാണ് അനുപമ പരമേശ്വരൻ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് സിനിമകളിലും നിറഞ്ഞ അനുപമ സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ്. അനുപമയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.

‘മനോഹരമായ പെരുമാറ്റം കൊണ്ട് എല്ലാവരുടെയും മനസ്സിനെ കീഴടക്കിയ പെൺകുട്ടി’ എന്ന ക്യാപ്‌ഷനിലൂടെയാണ് അനുപമയുടെ ചിത്രങ്ങളുമായി ഉണ്ണി എത്തിയത്. അനുപമയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ പകർത്തിയത് ഷഫീസ് ഷക്കീർ ആണ്.

നേവി ബ്ലൂ കളർ ലെഹങ്കയിൽ അതി സുന്ദരി ആയിട്ടാണ് അനുപമയെ ഉണ്ണി ഫോട്ടോഷൂട്ടിനായി ഒരുക്കിയത്. ബോൾഡ് ആൻഡ് ഗ്ലാമർ ലുക്കിൽ എത്തിയ ചിത്രങ്ങൾക്ക് നിറഞ്ഞ സ്വീകരണം ആണ് സോഷ്യൽ മീഡിയ വഴി ലഭിക്കുന്നത്.

ഇന്നിപ്പോൾ തെന്നിന്ത്യയുടെ പ്രിയങ്കരിയാണ് അനുപമ. നിവിന്‍ പോളിയ്ക്കൊപ്പമാണ് മലയാള സിനിമയിൽ അനുപമ അരങ്ങേറ്റം കുറിച്ചത്. മലയാളത്തിലും തമിഴകത്തും ഒരുപോലെ ഹിറ്റായ പ്രേമത്തിലൂടെയാണ് അനുപമ പരമേശ്വരൻ യുവനടിമാരിൽ പ്രശസ്ത ആയത്.

​അനുപമയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ പങ്ക് വച്ചത് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണി പിഎസ് ആണ്. മുൻപ് കാവ്യയുടെയും മീനാക്ഷിയുടെയും, മീര നന്ദന്റെയും ഒക്കെ ചിത്രങ്ങൾ പങ്ക് വച്ചും ക്യാപ്‌ഷൻ പങ്കിട്ടും ഉണ്ണി വാർത്തകളിൽ ഇടം നേടിയെടുത്തിരുന്നു.

actress

Revathy Revathy :