എന്റെ കുളിസീൻ കണ്ടത്തോടെയാണ് എല്ലാർക്കും എന്നെ പരിചയമായത്- നടി

നടിയായും, അവതാരകയായും തിളങ്ങി നിൽക്കുന്ന താരമാണ് വൈഗ റോസ്. സിനിമയ്ക്ക് പുറമേ മിനിസ്ക്രീനിൽ തിളങ്ങിയ നടിയാണ് വൈഗ റോസ്. ഏഷ്യാനെറ്റ് ടെലികാസ്റ്റ് ചെയ്തിരുന്ന ‘ഡെര് ദി ഫിയർ’ എന്ന പ്രോഗ്രാമിലൂടെ ആണ് താരം ആദ്യമായി മിനിസ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. ഇപ്പോൾ തമിഴ് കളേഴ്സ് ടിവി യിലെ കോമഡി നെറ്സ് എന്ന പ്രോഗ്രാമിൽ അവതാരകയായി തിളങ്ങി നിൽക്കുകയാണ്.

വൈഗ പ്രധാനമായും തമിഴ് മലയാളം എന്നീ സിനിമകളിലാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. കോട്ടയംകാരിയായ വൈഗ ഒരു എംബിഎ ബിരുദധാരിയും കൂടിയാണ്. 2010 ൽ പുറത്തിറങ്ങിയ മോഹൻലാൽ പ്രധാനവേഷത്തിലെത്തിയ അലക്സാണ്ടർ ദി ഗ്രേറ്റ് എന്ന സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. സിനിമ പരാജയപ്പെട്ടതുകൊണ്ടു തന്നെ താരം ആൾക്കാർക്കിടയിൽ കൂടുതൽ അറിയപ്പെടാതെ പോവുകയായിരുന്നു.

അലക്സാണ്ടർ ദി ഗ്രേറ്റ് എന്ന സിനിമയ്ക്ക് പുറമേ ഓർഡിനറി, നേരിന്റെ നൊമ്പരം, കളിയച്ഛൻ, ലച്ച്മി എന്ന സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്. തന്റെ അഭിനയ മികവ് കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചു. ഇപ്പോൾ താരം രണ്ടു ഭാഷകളിലും സജീവമാണ്. കളിയച്ഛൻ എന്ന സിനിമയിലെ കുളിസീനിലൂടെയാണ് താരത്തെ മലയാളികൾ കൂടുതൽ അടുത്തറിയുന്നത്. ഈ വിഷയത്തെ കുറിച്ച് താരം പറയുന്നത് ഇങ്ങനെയാണ്. മലയാളം തമിഴ് ഉൾപ്പെടെ ഒരുപാട് സിനിമ സീരിയലുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും, ആൾക്കാർ എന്നെ തിരിച്ചറിയുന്നത് കളിയച്ഛൻ എന്ന സിനിമയിലെ കുളിസീനിലൂടെയാണ്. വൈഗ റോസ് എന്ന് ആൾക്കാർക്ക് അറിയാൻ കുറച്ചു ബുദ്ധിമുട്ടാണ്.

actress

Revathy Revathy :