സാമന്തയുടെ കരിയർ അവസാനിച്ചു, ഇനി സിനിമയിൽ തിളങ്ങാൻ കഴിയില്ല; നടിയ്ക്ക് എതിരെ കടുത്ത വിമർശനവുമായി നിർമ്മാതാവ് ചിട്ടി ബാബു

തന്റെ അസുഖത്തെക്കുറിച്ച് നടി സമന്ത ഈ അടുത്ത കാലത്ത് പറഞ്ഞത് ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ സഹതാപം പിടിച്ചുപറ്റാനാണ് നടി ശ്രമിക്കുന്നതെന്ന് നിർമ്മാതാവ് ചിട്ടി ബാബു. നടിയ്ക്ക് എതിരെ കടുത്ത വിമർശനവുമായിട്ടാണ് ചിട്ടി ബാബു എത്തിയത്

സൂപ്പർതാരം എന്ന നിലയിലുള്ള സാമന്തയുടെ കരിയർ അവസാനിച്ചു എന്നും ഇനി നടിക്ക് തിരിച്ച് സിനിമയിൽ തിളങ്ങാൻ കഴിയില്ല എന്നും ചിട്ടി ബാബു ഒരഭിമുഖത്തിൽ പറഞ്ഞു. കഠിനാധ്വാനം ചെയ്യുക എന്നത് ജോലിയുടെ ഭാഗമാണ്. അത് ത്യാഗമല്ല കടമയാണ് എന്നും അതിനെ നടി പെരുപ്പിച്ചുകാട്ടുക പറയുകയാണ് ചെയ്യന്നതെന്നു നിർമ്മാതാവ് കുറ്റപ്പെടുത്തി.

വിവാഹമോചനത്തിനു ശേഷം സമന്ത പുഷ്പയിലെ ‘ഓ അണ്ടാവാ’ എന്ന ഗാനത്തിൽ അഭിനയിച്ചത് ജീവിക്കാനുള്ള മാർഗത്തിനു വേണ്ടി. താരപദവി നഷ്ടപ്പെട്ടതോടെ മുന്നിൽ വരുന്ന അവസരങ്ങളെല്ലാം അവർ സ്വീകരിക്കുകയാണ്. സൂപ്പർതാരം എന്ന നിലയിലുള്ള സമന്തയുടെ കരിയർ അവസാനിച്ചു കഴിഞ്ഞു. യശോദ സിനിമയുടെ പ്രമോഷനിടയിൽ സമന്ത കരഞ്ഞ് ശ്രദ്ധ നേടൻ ശ്രമിച്ചു. ശാകുന്തളത്തിന്റെ പ്രമോഷനും ഇതു തന്നെയാണ് ആവർത്തിച്ചത്. മരിക്കുന്നതിന് മുമ്പ് ഈ വേഷം ചെയ്യാൻ ആഗ്രഹിച്ചിരുന്നതായാണ് നടി പറഞ്ഞത്. എല്ലാ സമയത്തും സഹതാപം പിടിച്ചുപറ്റാൻ സാധിക്കില്ല.

കഥാപാത്രത്തിനു വേണ്ടി നടീനടന്മാർ നടത്തുന്ന തയ്യാറെടുപ്പുകളെ അവർ വലുതാക്കി പറയുകയാണ് ചെയ്തത്. അവരുടെ എല്ലാ പ്രശ്നങ്ങളും പുറത്തു പറയേണ്ട യാതൊരു കാര്യവുമില്ല. കഠിനാധ്വാനം ചെയ്യുക എന്നത് ജോലിയുടെ ഭാഗമാണ്. അത് നടീനടന്മാരുടെ ത്യാഗമല്ല കടമയാണ്’, ചിട്ടി ബാബു പറഞ്ഞു. എന്നാൽ സമന്തയ്ക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കരുതെന്ന പ്രതികരണവുമായി നിരവധിപേരാണ് രംഗത്തെത്തിയത്.

Noora T Noora T :