കലംകാരി സാരിയിൽ അതീവ സുന്ദരിയായി കല്യാണി പ്രിയദർശൻ; സാരിയുടെ വില കണ്ടോ? കണ്ണ് തള്ളി സോഷ്യൽ മീഡിയ

സംവിധായകൻ പ്രിയദർശന്റെ മകൾ എന്ന ലേബലിൽ നിന്ന് മാറി നല്ല നടിയെന്ന നിലയിൽ കല്യാണി പ്രിയദർശൻ സിനിമ ഇൻഡസ്ട്രിയിൽ ചുവടുറപ്പിക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ പോസ്റ്റും ചിത്രങ്ങളും ശ്രദ്ധ നേടാറുണ്ട്.

ഇപ്പോഴിതാ കലംകാരി സാരിയിലുള്ള കല്യാണിയുടെ ചിത്രങ്ങളാണ് ആരാധക പ്രശംസ നേടുന്നത്.
ഡിസൈനർ അർച്ചന ജാജുവിന്റെ കലക്‌ഷനിൽ ഫോറസ്റ്റ് ഡിസൈൻ കലംകാരി സാരിയാണിത്. സറി ബുട്ടി സിൽക് കൊണ്ടുള്ള ഈ സാരിക്ക് മിസ്റ്റ് റോസ് നിറമാണ്. കൈകൾ കൊണ്ട് പെയിന്റ് ചെയ്തെടുത്ത കാടിന്റെയും മൃ​ഗങ്ങളുടെയും ചിത്രങ്ങളാണ് സാരിയെ ആകർഷകമാക്കുന്നത്. 1,18,999 രൂപയാണ് സാരിയുടെ വില. കമ്മലും മോതിരവും മാത്രമായിരുന്നു ആക്സസറീസ്. മിതമായ മേക്കപ്പും ഓപൺ ഹെയർ സ്റ്റൈലുമാണ് പിന്തുടർന്നത്. സാരിയിൽ കല്യാണി അതിസുന്ദിരയായി.

എത്‌നിക് വെയറുകളോട് പ്രത്യേക ഇഷ്ടമുള്ള താരമാണ് കല്യാണി പ്രിയദർശൻ. ഇക്കാര്യം പല അഭിമുഖങ്ങളിലും താരം തുറന്നു പറഞ്ഞിട്ടുമുണ്ട്. ട്രെഡീഷനൽ വസ്ത്രങ്ങളിലുള്ള ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ താരം പങ്കുവയ്ക്കാറുമുണ്ട്.

മനു സി.കുമാർ സംവിധാനം ചെയ്യുന്ന ‘ശേഷം മൈക്കിൾ ഫാത്തിമ’യാണ് കല്യാണിയുടെ അടുത്ത സിനിമ. ഇതിന്റെ പോസ്റ്റ് പ്രൊഡക്‌ഷൻ വർക്കുകൾ നടക്കുകയാണ്.

Noora T Noora T :