മോഡലിങ്ങിൽ നിന്ന് അഭിനയത്തിലേയ്ക്ക് ചുവടുവച്ച അവീര സിങ് മാസണാണ് ഇപ്പോൾ താരം. കാരണം മറ്റൊന്നുമല്ല ബോളിവുഡ് നടിയും മുൻ പോൺ താരവുമായ സണ്ണി ലിയോണിന്റെ അപരയാണ് അവീരയെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ.ഗ്ലാസിയാൻ എന്ന സംഗീത ആൽബത്തിലായിരുന്നു ഒടുവിൽ അവീരയെ ആരാധകർ ശ്രദ്ധിച്ചത്.
മിക സിങ് ഒരുക്കിയ ഈ ആൽബത്തിലേക്ക് അവീരയെ എടുത്തത് സണ്ണിയുമായി നല്ല സാദൃശ്യമുള്ള ആളാണെന്ന് കണ്ടതിനെ തുടർന്നാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. സണ്ണി ലിയോണിയുമായുള്ള മുഖസാദൃശ്യമാണ് അവീരയ്ക്ക് കൂടുതൽ ആരാധകരെ നേടികൊടുക്കുന്നത്. ഇൻസ്റ്റഗ്രാമിലെ അവീരയുടെ ചിത്രങ്ങൾ ഇപ്പോൾ കൂടുതൽ ആളുകളിലേക്കെത്തുന്നതും ഇതേ കാരണം കൊണ്ടാണ്. എന്തുതന്നെയായാലും സോഷ്യൽ മീഡിയയിലെ പുതിയ താരോദയമായി മാറിയിരിക്കുകയാണ് അവീര.
actress