തനിക്ക് നേരിടേണ്ടി വന്ന ഒരു അശ്ലീല ചോദ്യത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടി അനിഖ.
അടിവസ്ത്രത്തിന്റെ അളവ് ചോദിച്ചയാള്‍ക്ക് ചുട്ട മറുപടി കൊടുക്കുമ്പോള്‍ വയസ് പതിനാറേ ഉണ്ടായിരുന്നുള്ളുവല്ലേ എന്ന ചോദ്യത്തിനോടായിരുന്നു അനിഖയുടെ പ്രതികരണം. പക്വതയുള്ള സ്വഭാവമാണ് എന്റേത്. സോഷ്യല്‍ മീഡിയ ഇടപെടലുകളില്‍ ഞാന്‍ ഞാനായിരിക്കാനാണ് ആഗ്രഹിക്കുന്നത്. അതില്‍ അച്ഛനും അമ്മയും അധികം ഇടപെടാറില്ല.
പിന്നെ അടിവസ്ത്രത്തിന്റെ അളവ് ചോദിച്ചാല്‍ എന്തിനാണ് ഒരു പെണ്‍കുട്ടി ചൂളി പോകുന്നത്. അതൊന്നും വേണ്ട . അസ്വസ്ഥതപ്പെടുകയും വേണ്ട. പെണ്‍കുട്ടികള്‍ ചൂളി പോകും എന്നു വിചാരിച്ചാണല്ലോ ഇത്തരം ചോദ്യങ്ങള്‍ ആളുകള്‍ ചോദിക്കുന്നത്. അതുകൊണ്ട് അത് എവിടെ ലഭിക്കും എന്ന് വരെ മറുപടി കൊടുത്തു. ഏതു തരം വസ്ത്രം ധരിക്കണം, എങ്ങനെ ധരിക്കണം എന്നുള്ളത് ഓരോരുത്തരുടേയും വ്യക്തിപരമായ താല്‍പര്യമാണെന്നും അനിഖ പറയുന്നുണ്ട്.
അതേസമയം തന്നെ സംബന്ധിച്ച് വസ്ത്രങ്ങള്‍ ഫാഷന്‍, കംഫര്‍ട്ട്, കോണ്‍ഫിഡന്‍സ് എന്നീ കാര്യങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ഫാഷനബിളായ വസ്ത്രങ്ങള്‍ ധരിക്കാന്‍ ഇഷ്ടമാണ്. സുഖകരമായ, ആത്മവിശ്വാസം ഉയര്‍ത്തുന്ന വസ്ത്രങ്ങള്‍ ആയിരിക്കും ധരിക്കുക. അതില്‍ മറ്റുള്ളവര്‍ അഭിപ്രായം പറയേണ്ട കാര്യമുണ്ടോ എന്ന് സ്വയം ചിന്തിച്ച് നോക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.