സർജറിക്ക് കയറ്റുന്നതിന് മുൻപ് മുടി ഇരുവശങ്ങളിലും കെട്ടികൊടുത്തു, പ്രസവമായിരുന്നെങ്കിൽ രസമുണ്ടായിരുന്നു, തിരികെ വരുമ്പോൾ ഒരു കു‍ഞ്ഞിനെ കിട്ടുമായിരുന്നുവെന്ന് അമൃത; പുതിയ വീഡിയോയുമായി താരം

മിനിസ്ക്രീൻ പ്രേക്ഷരുടെ ഇഷ്ട താരമാണ് അമൃത നായർ. സീരിയൽ വിശേഷങ്ങളും കുടുംബ വിശേഷങ്ങളുമെല്ലാം അമൃത തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കിടാറുണ്ട്.

കഴിഞ്ഞ ദിവസമാണ് അമൃത അമ്മയുടെ അസുഖ വിവരം തന്റെ യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ടത്. അമ്മയ്ക്ക് യൂട്രസ്സില്‍ ഫൈബ്രോയ്ഡ് ആണ്. നേരത്തെ ചില രോഗ ലക്ഷണങ്ങള്‍ കാണിച്ചിരുന്നുവെങ്കിലും ശ്രദ്ധിക്കാതെ പോയതിനാല്‍ അത് വളര്‍ന്നു. ഇപ്പോള്‍ യൂട്രസ് റിമൂവ് ചെയ്യുന്ന ഘട്ടത്തിലാണ്. ഇപ്പോള്‍ അമൃതയുടെ അമ്മയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്.

ഇപ്പോഴിതാ പുതിയ ഒരു വീഡിയോയുമായി എത്തിയിരിക്കുകയാണ്. അമ്മയ്ക്ക് ബാധിച്ചിരിക്കുന്ന ഒരു അസുഖത്തെ കുറിച്ചും അമ്മയെ സർജറിക്കായി കയറ്റിയതിനെ കുറിച്ചും സംസാരിച്ച് എത്തിയിരിക്കുകയാണ് അമൃത നായർ. അമൃതയും സഹോദരനും മുത്തശ്ശിയുമാണ് താരത്തിന്റെ അമ്മയ്ക്കൊപ്പം ആശുപത്രിയിലുള്ളത്.

ഇപ്പോഴിത അമ്മയെ സർജറിക്ക് പ്രവേശിപ്പിച്ചതിന്റെ വീഡിയോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് അമൃത.

സർജറിക്ക് കയറ്റുന്നതിന് മുന്നോടിയായി മുടി ഇരുവശങ്ങളിലും അമ്മയ്ക്ക് കെട്ടികൊടുക്കുമ്പോൾ പ്രസവിക്കാനുള്ള പോക്കായിരുന്നുവെങ്കിൽ രസമുണ്ടായിരുന്നുവെന്നാണ് അമൃത പറയുന്നത്. അങ്ങനെയായിരുന്നുവെങ്കിൽ അമ്മ തിരികെ വരുമ്പോൾ കൈയ്യിൽ ഒരു കുഞ്ഞുണ്ടാകുമല്ലോയെന്നും അമൃത അമ്മയെ കളിയാക്കി പറയുന്നുണ്ട്. അതേസമയം രണ്ട് മക്കളെ വളർത്തിയ ബുദ്ധിമുട്ടാണ് അമ്മ പങ്കുവെച്ചത്. ഓപ്പറേഷൻ തിയേറ്ററിലേക്ക് കയറ്റുന്നത് വരെയുള്ള വീഡിയോകൾ അമൃത പങ്കുവെച്ചിട്ടുണ്ട്. വീഡിയോ വൈറലായതോടെ അമ്മയ്ക്ക് പ്രാർഥനകൾ നേർന്ന് നിരവധി പേർ എത്തി. അമ്മയെ പകർത്തി വെച്ചത് പോലെയാണ് അമൃതയെ കാണാൻ. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെക്കുമ്പോൾ സഹോദരിമാരെപ്പോലെയുണ്ടെന്നാണ് കമന്റ് വാരാറുള്ളത്.

Noora T Noora T :