ചുരുങ്ങിയ സിനിമകളിലൂടെ മലയാളികളുടെ ഇഷ്ട നടിയായി മാറിയ താരമാണ് ദിവ്യ എം. നായര്‍. ഭീമന്റെ വഴി എന്ന സിനിമയില്‍ റീത്ത ഉതുപ്പ് എന്ന കൗണ്‍സിലറായി വേഷമിട്ട് ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ തന്റെ ദേഷ്യത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ദിവ്യ.
പറയേണ്ടത് ആരുടെ മുഖത്ത് നോക്കിയായാലും പറയാന്‍ എനിക്ക് ഒരു മടിയും ഇല്ല. കോളേജില്‍ പഠിക്കുമ്പോള്‍ ബസില്‍ വെച്ച് തോണ്ടുന്നവര്‍ക്കൊക്കെ നല്ലത് കൊടുത്തിട്ടുണ്ട്. എന്റെ ശരീരത്തില്‍ തൊട്ടാല്‍ ആരാണെങ്കിലും ഉറപ്പായും കൊടുക്കും. എന്റെ കുഞ്ഞുങ്ങളോടും പറയും ദേഹം വേദനിപ്പിക്കരുത്, എനിക്ക് നൊന്താല്‍ തിരിച്ച് കിട്ടുമെന്ന്’
‘അച്ഛനെയും അമ്മയെയും ഒഴിച്ച് ബാക്കി ആരെയും ഞാന്‍ തല്ലും’ പക്ഷെ ഇതുവരെ ഒരാളെ ശാരീരികമായി ഉപദ്രവിച്ചിട്ടില്ലെന്നും നടി വ്യക്തമാക്കി. ഭീമന്റെ വഴി എന്ന ചിത്രത്തില്‍ ജിനു ജോസഫിനെ ചെരുപ്പ് വച്ച് ചവിട്ടുന്ന ഒരു രംഗം ഉണ്ട്. പ്രാക്ടീസ് സമയത്തൊക്കെ ചെയ്തു നോക്കാന്‍ പോലും മടിയായിരുന്നു. പക്ഷെ ഷോട്ടിന്റെ സമയത്ത് നല്ല ഒരു അസ്സല്‍ ചവിട്ട് കൊടുത്തിട്ടുണ്ട്’- ദിവ്യ പങ്കുവച്ചു.
കഥാപാത്രത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ജിനുവിനെ ചവിട്ടേണ്ടി വരുമെന്ന് പറഞ്ഞപ്പോള്‍ തന്നെ ആലോചിച്ചിരുന്നു. എന്തെങ്കിലും ചെയ്യാന്‍ പറ്റുമെന്ന തോന്നലായിരുന്നു. ജിനു നന്നായി സഹകരിച്ചു. റിഹേഴ്‌സല്‍ ചെയ്തപ്പോള്‍ ഞാന്‍ ചെരുപ്പൊക്കെ ഊരി പതുക്കെ ചവിട്ടി. പക്ഷെ ജിനു സുഹൃത്തും കൂടെയാണ്. ഒന്നും നോക്കേണ്ട നന്നായി ചവിട്ടിക്കോയെന്ന് പറഞ്ഞു. പിന്നെ തിരിഞ്ഞു നോക്കിയില്ല നടി കൂട്ടിച്ചേര്‍ത്തു.