അന്നും ഇന്നും… പതിനൊട്ട് വർഷങ്ങൾ കടന്നു പോയിപക്ഷെ ഞങ്ങൾക്കിടയിൽ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല; വിവാഹ വാർഷികാശംസകളുമായി ഖുശ്‌ബു

വിവാഹ വാർഷികം ആശംസകൾ അറിയിച്ചു കൊണ്ട് ഖുശ്‌ബു പങ്കുവെച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“അന്നും ഇന്നും. പതിനൊട്ട് വർഷങ്ങൾ കടന്നു പോയി, പക്ഷെ ഞങ്ങൾക്കിടയിൽ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല” ഖുശ്‌ബു കുറിച്ചു. വിവാഹ സമയത്തെടുത്ത ചിത്രവും ഇപ്പോഴുള്ള ചിത്രവും കോർത്തിണക്കിയാണ് പോസ്റ്റ് ഷെയർ ചെയ്‌തിരിക്കുന്നത്.

ഫെബ്രുവരി ഒൻപതിനായിരുന്നു ഖുശ്ബുവിന്റെയും ഭർത്താവ് സുന്ദറിന്റെയും വിവാഹ വാർഷികം. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് താരം. തന്റെ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളെല്ലാം അവർ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

വിവാഹത്തിനു ശേഷം ഹിന്ദു മതത്തിലേക്ക് മാറുകയായിരുന്നു ഖുശ്ബു. അവന്ദിക, അനന്ദിത എന്നീ രണ്ട് മക്കളുണ്ട്. ഇവർ ചെന്നൈയിൽ സ്ഥിരതാമസമാണ്.

1980 കളിൽ ഒരു ബാലതാരമായിട്ടാണ് ഖുശ്ബു തന്റെ അഭിനയ ജീവിതം തുടങ്ങിയത്. തോടിസി ബേവഫായി എന്ന ചിത്രമായിരുന്നു ആദ്യമഭിനയിച്ച ചിത്രം. 1981 ൽ ലാവാരിസ് എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തു. പിന്നീട് നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു.

തമിഴ് ചിത്രങ്ങൾ കൂടാതെ ധാരാളം കന്നട, തെലുങ്ക് , മലയാളം എന്നീ ഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കന്നട സംവിധായകനായ രവിചന്ദ്രനാണ് തെന്നിന്ത്യൻ ചിത്രങ്ങളിൽ ഖുശ്‌ബുവിന് ആദ്യമായി അവസരങ്ങൾ കൊടുത്തത്.

Noora T Noora T :