‘ഇവര്‍ അഡ്ജസ്റ്റ് ചെയ്യണം എന്ന് പറയുമ്പോള്‍ ആദ്യം മനസ്സിലാവില്ല… ഭക്ഷണത്തിന്റെ കാര്യത്തില്‍ അഡ്ജസ്റ്റ് ചെയ്യാമെന്നായിരുന്നു ഞാന്‍ പറഞ്ഞത്; കാസ്റ്റിംഗ് കൗച്ചിനെ പറ്റി മനസ്സുതുറന്ന് നടി ശ്രീനിതി മേനോന്‍

സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെ നടിമാർ തുറന്ന് പറയാറുണ്ട്. ഇപ്പോഴിതാ തമിഴ് സിനിമാ രംഗത്തെ കാസ്റ്റിംഗ് കൗച്ചിനെ പറ്റി മനസ്സുതുറന്ന് നടി ശ്രീനിതി മേനോന്‍.

‘ഇവര്‍ അഡ്ജസ്റ്റ് ചെയ്യണം എന്ന് നമ്മളോട് പറയുമ്പോള്‍ ആദ്യം മനസ്സിലാവില്ല. സത്യത്തില്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ അഡ്ജസ്റ്റ് ചെയ്യാമെന്നായിരുന്നു ഞാന്‍ പറഞ്ഞത്. അപ്പോള്‍ അങ്ങനെയല്ലെന്ന് പറയും. വളരെ നല്ല രീതിയിലാണ് അവര്‍ സംസാരിക്കുക. സര്‍ അതില്‍ താല്‍പര്യമില്ലെന്ന് പറയും. ആദ്യമേ നമ്മള്‍ക്കത് വേണ്ട എന്നാണെങ്കില്‍ അത്തരം അവസരങ്ങള്‍ നിരസിക്കണം. അല്ലെങ്കില്‍ പിന്നീട് നമ്മള്‍ക്ക് മോശമായ പേര് വരും’ നടി പറയുന്നു.

തുടക്കക്കാരാണെങ്കില്‍ ഇങ്ങനെയല്ലാതെ ചാന്‍സ് ലഭിക്കില്ലെന്ന് അവര്‍ പറയും. പക്ഷെ നമ്മള്‍ അധ്വാനിക്കണം. ഈ ജോലി ലഭിച്ചില്ലെങ്കില്‍ വേറെ ഒരു ജോലി ലഭിക്കും. കൈയും കാലമില്ലേ. നമ്മള്‍ അധ്വാനിച്ച് ഒരു നിലയിലെത്തിയാല്‍ ഇതേ ആളുകള്‍ തന്നെ ഞാനാണ് അവളെ ഈ പ്രശസ്തിയിലെത്തിച്ചതെന്ന് പറയും

‘ശ്രീനിധിയെ ഈ ഇന്‍ഡസ്ട്രിയിലേക്ക് കൊണ്ട് വന്ന് പ്രശസ്തയാക്കിയത് ഞാനാണെന്ന് ഒരാള്‍ പറഞ്ഞു. അവരെ നിനക്ക് അറിയുമോ എന്ന് സുഹൃത്തുക്കള്‍ ചോദിച്ചു. എനിക്കറിയാം എന്ന് ഞാന്‍ പറഞ്ഞു. ആദ്യം എനിക്ക് കുറച്ച് പ്രൊജക്ടുകള്‍ അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു, അത് അന്ന് ഞാന്‍ നിരസിച്ചു. ഇപ്പോള്‍ അവര്‍ പറയുന്നത് അവരാണ് എന്നെ പ്രശസ്തിയിലേക്ക് കൊണ്ടു വന്നതെന്നാണ്. നയന്‍താരയെയും സമാന്തയെയും ഇന്‍ഡ്‌സ്ട്രിയിലേക്ക് കൊണ്ടു വന്നത് ഞാനാണെന്നും ഇവര്‍ പറയും,’ ശ്രീനിതി കൂട്ടിച്ചേര്‍ത്തു.

Noora T Noora T :