നടി ഹൻസിക മോത്വാനി ഇന്ന് വിവാഹിതയാകും

നടി ഹൻസിക മോത്വാനിയുടെ വിവാഹം ഇന്ന്. വ്യവസായി സൊഹെയ്ൽ കതുരിയ ആണ് വരൻ. ജയ്പൂരിലെ മുൻഡോത്ത ഫോർട്ടിൽ സിന്ധി ആചാര പ്രകാരമാകും വിവാഹം നടക്കുക.

കഴിഞ്ഞ മാസം ഈഫൽ ടവറിന് മുന്നിൽ വച്ചാണ് സൊഹെയ്ൽ ഹൻസികയെ പ്രപ്പോസ് ചെയ്തത്. തുടർന്ന് ഇരുവരുടേയും വിവാഹം നിശ്ചയിക്കുകയായിരുന്നു. മാതാ കി ചൗകി ചടങ്ങോടെയാണ് ഹൻസികയുടെ വിവാഹ ചടങ്ങുകൾ ആരംഭിച്ചത്.

ഇന്നലെ മെഹന്ദി ചടങ്ങ് നടന്നിരുന്നു. ഒപ്പം സൂഫി നൈറ്റും സംഘടിപ്പിച്ചിരുന്നു. പേർഷ്യൻ സ്റ്റൈലിലാണ് ഹൻസിക ഇന്നലെ ചടങ്ങിലെത്തിയിരുന്നത്. സൂഫി നൈറ്റിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.ഭാവി വരൻ സോഹേലിനൊപ്പമുളള ഹൻസികയുടെ ചിത്രങ്ങൾ ഫാൻ പേജുകളിലൂടെയാണ് വൈറലായത്. സ്വപ്ന തുല്ല്യമായ എൻട്രിയോടെയാണ് ഇരവരും സൂഫി നൈറ്റ് ആഘോഷിക്കാനെത്തിയത്. മിന്നി തിളങ്ങുന്ന ശരാര വസ്ത്രത്തിൽ അതിസുന്ദരിയായിരുന്നു ഹൻസിക. കുടുംബാംഗങ്ങളെയും സുഹൃത്തക്കളെയും വീഡിയോയിൽ കാണാം.

പാരീസിലെ ഈഫൽ ടവറിന് മുന്നിൽ വെച്ചാണ് സൊഹേൽ ഖതൂരിയ ഹൻസികയോട് പ്രണയാഭ്യർത്ഥന നടത്തിയത്. ഇതിന്റെ ചിത്രങ്ങൾ ഹൻസിക സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരുന്നു.

Noora T Noora T :