മഞ്ഞിൽ വിരിഞ്ഞ പൂവിലെ ഷാജിയേട്ടന്റെ സുജ വിവാഹിതയാകുന്നു; ആശംസയുമായി സീരിയൽ ടീം

മഞ്ഞിൽ വിരിഞ്ഞ പൂവിലെ സുജയായി എത്തി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമായി മാറുകയായിരുന്നു അഖിന. ആൽബം സോങ്ങുകളിലൂടെയാണ് അഖിന അഭിനയരംഗത്തേക്ക് എത്തുന്നത്.

നടി വിവാഹിതയാവാൻ പോവുകയാണ് . സോഷ്യൽ മീഡിയ വഴി എൻകേജ്‌മെന്റ് മെഹന്ദി ഡേ എന്ന ക്യാപ്ഷ്യനോടെയാണ് അഖിന ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. കുറച്ചുദിവസങ്ങൾക്ക് മുമ്പേയാണ് താരത്തിന്റെ നിശ്ചയ ചടങ്ങുകൾ കഴിഞ്ഞത് എന്നും സൂചനയുണ്ട്. അതേസമയം വരനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ താരം പുറത്തുവിട്ടിട്ടില്ല.

മഞ്ഞിൽ വിരിഞ്ഞ പൂവിലെ സോന എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജിസ്മിയും അഖിനയ്ക്ക് ആശംസകളുമായി എത്തിയിട്ടുണ്ട്. എന്റെ ക്യൂട്ട് കപ്പിൾ എന്ന കമന്റാണ് ജിസ്മി നൽകിയിരിക്കുന്നത്. നിരവധി ആരാധകരും അഖിനയ്ക്ക് ആശംസകൾ നേർന്നുകൊണ്ട് എത്തിയിട്ടുണ്ട്.

വിവാഹ സങ്കല്പങ്ങളെക്കുറിച്ചും ഒരിക്കൽ തുറന്നു പറഞ്ഞ അഖിന വിവാഹ തീരുമാനങ്ങൾ കുടുംബത്തിന് വിട്ടുനൽകിയിരിക്കുകയായിരുന്നു. കുടുംബം കണ്ടെത്തുന്നത് തനിക്ക് ഏറ്റവും അനുയോജ്യം ആകും എന്നാണ് അഖിനയുടെ അഭിപ്രായം. ചെയ്തുകൊണ്ടിരുന്ന ജോലി ഉപേക്ഷിച്ചിട്ടാണ് അഖിന അഭിനയ മേഖലയിൽ സ്ഥിര സാന്നിധ്യം ആകുന്നത്.

Noora T Noora T :