അച്ഛൻ അക്ടറായത് കൊണ്ട് ലഭിച്ച രണ്ട് ഗുണങ്ങൾ, അങ്ങനെ സംഭവിച്ചാൽ വിഷമമാകും പക്ഷേ അതിനപ്പുറത്ത് തകർന്നുപോവില്ല; തുറന്ന് പറഞ്ഞ് അഹാന കൃഷ്ണകുമാർ

യുവ നടിമാർക്കിടയിലെ ശ്രദ്ധേയ താരമാണ് അഹാന കൃഷ്ണ. താരപുത്രി എന്നതിലുപരി സിനിമയിൽ തന്റേതായ ഒരിടം നേടിയെടുക്കാൻ അഹാനയ്ക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ അച്ഛൻ ഒരു അക്ടറായതിൻ്‍റെ ​ഗുണത്തെ കുറിച്ചും, തനിക്ക് സിനിമ എന്താണെന്നും പറയുകയാണ് അഹാന.

അച്ഛൻ അക്ടറായത് കൊണ്ട് തനിക്ക് രണ്ടേ രണ്ട് ​ഗുണമേ കിട്ടിട്ടുള്ളുവെന്നാണ് അവർ പറഞ്ഞത്. താൻ ജനിക്കുന്നതിന് മുൻപേ അച്ഛൻ സിനിമയിലുണ്ട്. അതുകൊണ്ട് തന്നെ സിനിമയിലുള്ളവരെ കോൺടാക്ട് ചെയ്യണമെങ്കിൽ അവരുടെ നമ്പർ എടുത്ത് തരാൻ അച്ഛന് സാധിക്കും. പക്ഷേ ബാക്കിയൊക്കെ തന്റെ ഭാ​ഗ്യമാണെന്നും നടി പറഞ്ഞു.

തന്റെ ആദ്യ സിനിമ കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷമാണ് രണ്ടാമതൊരു സിനിമ തനിക്ക് കിട്ടിയത്. അച്ഛൻ ഒരു നടൻ അയതുകൊണ്ട് തന്നെ ഇതെല്ലാം സിനിമയുടെ ഒരു ഭാഗമാണെന്ന് തനിക്ക് അറിയാം. കുട്ടിക്കാലം മുതൽ അത് കാണാറുമുള്ളതാണ്. അതുകൊണ്ട് തന്നെ സിനിമ ഇല്ലാതിരുന്ന സമയത്ത് തനിക്ക് ഒരു വിഷമമോ സങ്കടമോ വന്നില്ല

ഇപ്പോഴും ഒരു വലിയ പ്രോജക്ട് വന്നിട്ട് ലാസ്റ്റ് മിനിറ്റ് തന്നെ എടുത്ത് മാറ്റിയാൽ വിഷമമാകും പക്ഷേ അതിനപ്പുറത്ത് തകർന്നുപോകുകയോ ഇല്ലാതാകുകയോ ചെയ്യില്ലെന്നും സിനിമ തന്റെ ജീവിതമല്ല ജീവിതത്തിന്റെ ഭാ​ഗം മാത്രമാണെന്നും അഹാന അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.

Noora T Noora T :