എനിക്ക് അന്ന് കല്യാണത്തിന് താൽപര്യമുണ്ടായിരുന്നില്ല..സ്നേഹത്തിന്റേയും ബഹുമാനത്തിന്റേയും ബാലൻസിൽ രണ്ടുപേരും പോയാൽ ജീവിതം വളരെ സ്മൂത്താണ്; വിവാഹത്തെ കുറിച്ച് പത്മപ്രിയ തുറന്ന് പറയുന്നു

ചുരുക്കം ചില മലയാള സിനിമകളിൽ അഭിനയിച്ച് പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നായികയാണ് പത്മപ്രിയ. നടന്മാരായ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം എന്നിവരോടൊപ്പം പദ്മപ്രിയ മലയാളത്തിൽ അഭിനയിച്ചിട്ടുണ്ട്. മികച്ച സഹനടിക്കുള്ള കേരള സംസ്ഥാന അവാർഡ് രണ്ട് തവണ നേടിയിട്ടുണ്ട് പദ്മപ്രിയ

മലയാളത്തിൽ വളരെ സജീവമായി നിൽക്കുമ്പോഴാണ് താരം അഭിനയത്തിൽ നിന്നും ഇടവേള എടുത്തത്.

ഇപ്പോഴിത വിവാഹത്തെ കുറിച്ചും പുതിയ സിനിമയായ തെക്കൻ തല്ലിനെ കുറിച്ചും പദ്മപ്രിയ സംസാരിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്.

എനിക്ക് അന്ന് കല്യാണത്തിന് താൽപര്യമുണ്ടായിരുന്നില്ല. ഞങ്ങളുടേത് കരൺ ജോഹർ ലവ് സ്റ്റോറിയാണ്.
ആദ്യത്തെ ഡേറ്റിൽ ഞങ്ങൾ പരസ്പരം കണ്ട് ഇഷ്ടപ്പെട്ടു. പിന്നെ രണ്ടാമത്തെ ഡേറ്റിൽ ഇഷ്ടമാണെന്ന് പറഞ്ഞു. മാത്രമല്ല ആ ഡേറ്റിൽ വെച്ച് തന്നെ ഇനി വെച്ച് താമസിപ്പിക്കേണ്ട വിവാഹമാകാമെന്ന് തീരുമാനിക്കുകയായിരുന്നു. സ്നേഹത്തിന്റേയും ബഹുമാനത്തിന്റേയും ബാലൻസിൽ രണ്ടുപേരും പോയാൽ ജീവിതം വളരെ സ്മൂത്താണ്.ദൈവത്തിന്റെ കൃപകൊണ്ട് ഞങ്ങളുടേത് അങ്ങനെയാണ് പോകുന്നത്. എന്റെ അച്ഛൻ മമ്മൂട്ടി ഫാനാണ്. പക്ഷെ ഞാൻ മമ്മൂക്കയുെട സിനിമകൾ കണ്ടിട്ടില്ലായിരുന്നു. അങ്ങനെ മമ്മൂക്കയെ കാണമല്ലോയെന്നുള്ള ആ​ഗ്രഹം കൊണ്ടാണ് അന്ന് ഓഡീഷന് പോയത്. അന്ന് വിയർത്ത് കുളിച്ചാണ് അവിടെ ചെന്നത് വരെ പദ്മപ്രിയ പറഞ്ഞു

പദ്മപ്രിയയുടെ ഏറ്റവും പുതിയ റിലീസ് ബിജു മേനോൻ സിനിമ ഒരു തെക്കൻ തല്ല് കേസാണ്. ജി.ആർ ഇന്ദുഗോപന്‍റെ അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന കഥയെ ആസ്പദമാക്കിയുള്ള ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ശ്രീജിത്ത് എന്‍ ആണ്. അമ്മിണി പിള്ള എന്നാണ് ചിത്രത്തില്‍ ബിജു മേനോന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്.

12 നവംബർ 2014ൽ ജാസ്മിൻ ഷാ എന്ന ഗുജറാത്ത് സ്വദേശിയെയാണ് നടി വിവാഹം കഴിച്ചത്. അമേരിക്കയിലെ ബിരുദാനന്തര ബിരുദ പഠനത്തിനിടെയാണ് ഇരുവരും തമ്മില്‍ പരിചയത്തിലാവുന്നത്. വധൂ വരന്മാരുടെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമെ ചടങ്ങിനുണ്ടായിരുന്നുള്ളു. പദ്മപ്രിയയുടെ ഭർത്താവ് ജാസ്മിന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങിലും പബ്ലിക് അഡ്മിനിസ്‌ട്രേഷനിലും ബിരുദാനന്തര ബിരുദധാരിയാണ്.

Noora T Noora T :