മലയാളികളുടെ പ്രിയ നടിയാണ് പൊന്നമ്മ ബാബു. സിനിമയിലും സീരിയലിലും തിളങ്ങി നിൽക്കുന്ന നടിയുടെ ഒരു തുറന്ന് പറച്ചിലാണ് ശ്രദ്ധ നേടുന്നത്. വിവാഹശേഷമുള്ള തന്റെ ആദ്യ നാളുകളെ കുറിച്ചും ഗർഭിണിയായിരിക്കെ തനിക്ക് പറ്റിയ അപകടത്തെ കുറിച്ചുമാണ് പൊന്നമ്മ ബാബു പറയുന്നത്
വളരെ ചെറുപ്പത്തിലെ വിവാഹം കഴിഞ്ഞയാളാണ് താൻ അതുകൊണ്ട് തന്നെ വിവാഹം കഴിഞ്ഞ് ഗര്‍ഭിണിയായിട്ടും തന്റെ കുട്ടിത്തം മാറിയിരുന്നില്ല. വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ തനിക്ക് പാചകം അറിയില്ലായിരുന്നെന്നും പിന്നീട് നാത്തുന്റെ അടുത്ത് നിന്നാണ് താൻ പാചകം പഠിച്ചതെന്നും അവർ പറഞ്ഞു.
വിവാഹം കഴിഞ്ഞ സമയത്തും ഗർഭിണിയായിരുന്ന സമയത്തും താൻ കുട്ടികൾക്കൊപ്പം കളിക്കാൻ പോകുമായിരുന്നു. അങ്ങനെ തന്റെ കുട്ടിക്കളി കൂടിയപ്പോൾ ഭർത്താവ് തന്നെ ആന്റിയുടെ വീട്ടിൽ കൊണ്ട് നിർത്തി. ഒരിക്കൽ അന്റിയും അങ്കിളും പുറത്ത് പോയ സമയത്ത് താൻ കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ മരത്തിൽ കയറുകയും താഴെ വീവുകയും ചെയ്തു.
പക്ഷേ താൻ അത് ആരോടും പറഞ്ഞിരുന്നില്ല. പക്ഷേ രാത്രിയായപ്പോഴെക്കും വേദനയായി. ആ സമയത്ത് സത്യം പറയേണ്ടി വന്നേന്നും അവർ പറഞ്ഞു. അവസാനം ആംബുലന്‍സ് വിളിച്ച് തന്നെ ആശുപത്രിയില്‍ കൊണ്ട് പോയി. ഏഴാം മാസത്തില്‍ പ്രസവം നടക്കാതെ ഇരിക്കാന്‍ പിന്നീട് 2 മാസം ബെഡ് റെസ്റ്റ് എടുക്കേണ്ടി വന്നു. അങ്ങനെ കിടന്നാണ് മൂത്തമകളെ പ്രസവിക്കുന്നതെന്നും അവർ പറഞ്ഞു.