കാത്തിരിപ്പുകൾക്ക് വിരാമം, പിറന്നാൾ ദിനത്തിൽ ഇരട്ടി മധുരം! വമ്പൻ സർപ്രൈസ് പുറത്ത്, ആരാധകർ കാത്തിരുന്നത് സംഭവിക്കുന്നു,ആശംസകളുമായി ആരാധകർ

മഞ്ജു വാര്യരരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ആമിര്‍ പള്ളിക്കാല്‍ സംവിധാനം ചെയ്യുന്ന ” ആയിഷ ” എന്ന ഇന്തോ-അറബിക് സിനിമയുടെ സോംങ് ടീസർ റീലീസായി.

മഞ്ജു വാര്യരുടെ ജന്മദിനം പ്രമാണിച്ച് റിലീസ് ചെയ്ത ഈ ഗാനത്തിന്‍റെ കോറിയോഗ്രാഫി പ്രഭുദേവയാണ് നിർവ്വഹിച്ചിട്ടുള്ളത്. മഞ്ജുവിന്‍റെ വേറിട്ട ലുക്കും പുറത്തുവിട്ടിരിക്കുകയാണ്.

കണ്ണിലെ കണ്ണിലെ എന്ന ഗാനത്തിന്റെ ടീസര്‍ ആണ് പുറത്തുവിട്ടിരിക്കുന്നത്. എം ജയചന്ദ്രനാണ് സംഗീത സംവിധായകൻ. ബി കെ ഹരിനാരായണൻ എഴുതിയ വരികള്‍ അഹി അജയൻ ആണ് ചിത്രത്തിനായി പാടുന്നത്.അറബിയിലും മലയാളത്തിലുമായി ഒരുപിടി ഗാനങ്ങള്‍ കൊണ്ട് സമ്പന്നമാണ്. അതില്‍ രണ്ട് പാട്ടുകള്‍ പാടിയിരിക്കുന്നത് ശ്രേയാ ഘോഷാല്‍ ആണ്. എം. ജയചന്ദ്രന്റെ സംഗീത സംവിധാനത്തില്‍ അറബിയിലും മലയാളത്തിലുമായുള്ള ഗാനങ്ങള്‍ ഉടന്‍ സരിഗമയിലൂടെ റിലീസ് ചെയ്യും.

മഞ്‍ജു വാര്യര്‍ നായികയാകുന്ന ചിത്രം ഏഴ് ഭാഷകളിലാണ് ഒരുങ്ങുക. ‘ക്ലാസ്മേറ്റ്സി’ലൂടെ ശ്രദ്ധേയയായ നടി രാധികയും ചിത്രത്തിൽ സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. ആഷിഫ് കക്കോടിയാണ് ചിത്രത്തിന്‍റെ രചന. സജ്‌ന, പൂര്‍ണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യുഎഇ), ജെന്നിഫര്‍ (ഫിലിപ്പൈന്‍സ്), സറഫീന (നൈജീരിയ), സുമയ്യ (യമന്‍), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഒക്ടോബറിലാണ് ആയിഷ പ്രദര്‍ശനത്തിന് എത്തുക എന്നാണ് മഞ്‍ജു വാര്യര്‍ അറിയിച്ചിരിക്കുന്നത്.

പ്രേതം ഭവനം എന്ന് വിശേഷിപ്പിക്കുന്ന അൽ ഖസ് അൽ ഗാഖിദ് എന്ന ഈ നാലു നില കൊട്ടാരത്തിലാണ് ആയിഷയുടെ പ്രധാന ലോക്കേഷൻ. നീണ്ട ഇടവേളയ്ക്ക് ശേഷം റാസൽ ഖൈമയിൽ ചിത്രീകരിക്കുന്ന മലയാള സിനിമയാണിത്.മലയാളത്തിലും അറബിയിലും നിർമ്മിക്കുന്ന ഈ ചിത്രത്തിനു വേണ്ടി ടൈറ്റിൽ കഥാപാത്രമായ ആയിഷയ്ക്കു വേണ്ടി മഞ്ജു വാര്യർ അറബി ഭാഷയും പഠിച്ചു. മലയാളത്തിന് പുറമെ ഇഗ്ലീഷിലും അറബിയിലും പുറത്തിങ്ങുന്ന “ആയിഷ”,തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, തുടങ്ങിയ ഇന്ത്യന്‍ ഭാഷകളിലും അവതരിപ്പിക്കുന്നുണ്ട്.

മലയാള സിനിമാ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയ നടിയാണ് മഞ്ജു വാര്യർ. നീണ്ട വർഷങ്ങൾക്കുശേഷം മഞ്ജു വെള്ളിത്തിരയിലേക്ക് മടങ്ങി എത്തിയപ്പോൾ ഹൃദയം നിറഞ്ഞ സ്വീകരമാണ് താരത്തിന് ആരാധകർ നൽകിയത്. മടങ്ങിവരവിൽ രൂപത്തിലും ലുക്കിലുമെല്ലാം മറ്റൊരാളാണ് മഞ്ജു. സ്റ്റൈലിഷ് ലുക്കിലുള്ള മഞ്ജുവിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഓരോദിവസവും കൂടുതൽ ചെറുപ്പമായി കൊണ്ടിരിക്കുന്ന മഞ്ജുവിനെയാണ് സമീപകാലങ്ങളിലെ ചിത്രങ്ങളിലെല്ലാം കാണാൻ സാധിക്കുന്നത്.

ഇനിയും മലയാള സിനിമ മഞ്ജുവിനായി കരുതിവച്ചിരിക്കുന്നത് ഒട്ടേറെ ശക്തമായ കഥാപാത്രങ്ങളാണ് എന്ന കാര്യത്തിൽ സംശയമില്ല. ഇന്ന് മഞ്ജുവിന്റെ പിറന്നാൾ ആഘോഷമാക്കാനുള്ള തിരക്കിലാണ് ആരാധകരും സിനിമാ പ്രവർത്തകരും. പ്രായം 44 ആയെങ്കിലും, മഞ്ജുവിനെ സംബന്ധിച്ച് അത് വെറും നമ്പർ മാത്രമാണ്. മലയാളികളുടെ മനസില്‍ ഓരോ ദിവസവും പ്രായം കുറയുകയും സൗന്ദര്യം കൂടുകയും ചെയ്യുന്ന പ്രതിഭാസമാണ് മഞ്ജു വാര്യർ.

Noora T Noora T :