അയ്യോ ഫോട്ടോ ഗ്രാഫർ, ഡീസന്റ് ഡീസന്റ്.. ഹാപ്പി ആനിവേഴ്സറി ടു അസ്; വിവാഹ വാർഷിക ദിനത്തിൽ ശരണ്യ മോഹൻ പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു

ബാലതാരമായാണ് അഭിനയ ലോകത്തേക്ക് എത്തിയ ശരണ്യ മോഹൻ മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. വിവാഹ ശേഷം അഭിനയ രംഗത്ത് നിന്ന് വിട്ടു നിൽക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഇപ്പോഴിതാ തൻ്റെ വിവാഹ വാർഷിക ദിനത്തിൽ രസകരാമയ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടി.

‘എനിക്ക് ചെറുതായി വിശക്കുന്നുണ്ടോ എന്നൊരു സംശയം, എനിക്കും. ആ മേശ പുറത്ത് ഇരിക്കുന്ന ഫ്രൂട്സ് അടിച്ചു മാറ്റിയാലോ? ഞാൻ നേരത്തെ നോക്കിയതാ. പ്ലാസ്റ്റിക്കാണ്. അയ്യോ ഫോട്ടോ ഗ്രാഫർ, ഡീസന്റ് ഡീസന്റ്. ഹാപ്പി ആനിവേഴ്സറി ടു അസ്’. എന്നാണ് വിവാഹ ചിത്രം പങ്കുവെച്ച് കൊണ്ട് ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചത്. നിരവധി പേർ ചിത്രങ്ങൾക്ക് കമൻ്റുമായി എത്തിയിട്ടുണ്ട്. ആശംസകൾ അറിയിപ്പിച്ചും അതുപോലെ ചിത്ര്തതിന് നൽകിയിരിക്കുന്ന ക്യാപ്ഷൻ നല്ലതാണെന്നുള്ള കമൻ്റും ഉണ്ട്.

ചിത്രവും കുറിപ്പും ആരാധകർ ഇതിനോടകം തന്നെ ഏറ്റെടുത്ത് കഴിഞ്ഞു. 2015 സെപ്തംബർ ആറിനായിരുന്നു ശരണ്യയുടെയും അരവിന്ദിൻ്റെയും വിവാഹം.

വിവാഹത്തെക്കുറിച്ച് ശരണ്യ ഇതിന് മുമ്പ് ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. ഏഴ് വര്‍ഷത്തെ സൗഹൃദത്തിന് ശേഷമാണ് ശരണ്യയും അരവിന്ദും വിവാഹിതരാകുന്നത്. വീട്ടില്‍ എനിക്ക് കല്യാണ ആലോചനകള്‍ നടക്കുന്ന സമയത്ത് എനിക്കൊരു കണ്ടീഷന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കല്യാണം കഴിക്കുന്ന ആള്‍ എന്നെ ശരിക്കും മനസ്സിലാക്കണം എന്ന്. ഒരു പ്രത്യേക ജോലിയുള്ള ആളെ മാത്മേ വിവാഹം കഴിക്കുള്ളൂ എന്നൊന്നും ഉണ്ടായിരുന്നില്ല.

നടിയാണ്, കാണാന്‍ മോശമില്ല, നര്‍ത്തകിയാണ് എന്നതിനൊക്കെ അപ്പുറം എനിക്ക് ചില പോരായ്മകളും ഉണ്ട്. അത് മനസ്സിലാക്കി, ശരണ്യ എന്ന പെണ്‍കുട്ടിയെ തിരിച്ചറിയുന്ന ആളാവാണം എനിക്ക് വേണ്ടത് എന്ന് ഞാന്‍ അച്ഛനോട് പറഞ്ഞിരുന്നു.

ഒരു ദിവസം താനും അരവിന്ദും തമ്മിൽ കണ്ടപ്പോൾ എന്തായി വിവാഹ ആലോചനകള്‍ എന്ന് അരവിന്ദിനോട് ചോദിച്ചു. വീട്ടില്‍ ആലോചനകള്‍ നടക്കുന്നുണ്ടെന്ന് അരവിന്ദ് മറുപടി നൽകി. തനിക്കും ആലോചനകള്‍ തുടങ്ങിയെന്ന വിവരം അരവിന്ദിനോടും ശരണ്യ പറഞ്ഞു. അന്ന് വീട്ടിലെത്തിയപ്പോള്‍ ശരണ്യക്ക് അരവിന്ദ് മെസേജ് അയച്ചു.’എങ്കില്‍ പിന്നെ ഞാന്‍ തന്നെ ശരണ്യയെ വിവാഹം ചെയ്താലോ’ എന്ന്. കുഴപ്പമില്ല, പക്ഷെ അച്ഛന്റെയും അമ്മയുടെയും എല്ലാം സമ്മതത്തോടെയും അനുഗ്രഹത്തോടെയും ആയിരിക്കണം എന്നായിരുന്നു ഞാൻ പറഞ്ഞത്.

പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നുവെന്നാണ് ശരണ്യ പറയുന്നത്. ഞങ്ങള്‍ സംസാരിച്ച് കഴിഞ്ഞ്, രണ്ട് ദിവസത്തിന് ശേഷം പെണ്ണ് കാണല്‍ ചടങ്ങ് കഴിഞ്ഞു. ഉടൻ തന്നെ വിവാഹ നിശ്ചയം നടന്നു. ഒരു മാസം കൊണ്ട് കല്യാണവും കഴിഞ്ഞു. അതിനിടയില്‍ പിന്നെ ഞങ്ങള്‍ രണ്ട് പേരും അധികം സംസാരിച്ചിരുന്നില്ല. ഒരുനാള്‍ ഒരു കനവ്, പച്ചക്കുതിര, യാരഡി നീ മോഹിനി, ജയം കൊണ്ടാന്‍, പഞ്ചതന്ത്രം, വെന്നില കബഡി കുഴു, കെമസിട്രി, വേലായുധം, ഒസ്തി, തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. തെലുങ്കിലും ഹിന്ദിയിലും ശരണ്യ അഭിനയിച്ചിട്ടുണ്ട്. വിജയയുടെ സഹോദരിയായുള്ള ശരണ്യയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്നും തമിഴ്‌നാട്ടിലെ ആരാധകര്‍ തന്നെ കാണുന്നത് വിജയിയുടെ അനിയത്തി ആയിട്ടാണ് ശരണ്യ പറഞ്ഞു.

Noora T Noora T :