പൃഥ്വിരാജ് ചിത്രമായ ഡാർവിന്റെ പരിണാമത്തിലൂടെ വെള്ളിത്തിരിയിൽ എത്തിയ താരമാണ് ഹന്നാ റെജി കോശി. ആൻസി എന്ന കഥാപാത്രത്തെയായിരുന്നു നടി അവതരിപ്പിച്ചത്. ആദ്യ ചിത്രത്തിൽ തന്നെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടാൻ കഴിഞ്ഞിരുന്നു. ഡാർവിന്റെ പരിണാമത്തിന് ശേഷം രക്ഷാധികാരി ബൈജു ഒപ്പിലാണ് അഭിനയിച്ചത്.
ഇപ്പോഴിതാ വിജയ് ബാബുവിനൊപ്പം ‘തീര്‍പ്പ്’ സിനിമയില്‍ അഭിനയിച്ച അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടി. ഭയങ്കര ഹ്യൂമര്‍ ഉള്ള വ്യക്തിയാണ് വിജയ് സര്‍ എന്നാണ് ഹന്ന പറയുന്നത്. ഭയങ്കര ഹ്യൂമര്‍ സെന്‍സ് ഉള്ള വ്യക്തിയാണ് വിജയ് സര്‍. ഓരോ ഷോട്ടിനിടക്ക് കോമഡി പറഞ്ഞിരിക്കും. ആക്ഷന്‍ പറയുമ്പോ താന്‍ അദ്ദേഹം പറയുന്ന കോമഡി കേട്ട് ചിരിച്ചു തീര്‍ന്നിട്ടുണ്ടാകില്ല. ബാക്കി എല്ലാവരും ആക്ഷന്‍ കേള്‍ക്കുമ്പോ തന്നെ കഥാപാത്രമായി മാറും.
സൗഹൃദത്തോടെ പെരുമാറുന്ന സഹൃദയനായ നല്ല പിന്തുണ തരുന്ന വ്യക്തിയാണ് വിജയ് സര്‍ എന്നാണ് ഹന്ന മനോരമ ഓണ്‍ലൈനോട് പ്രതികരിച്ചത്.
രക്ഷാധികാരി ബൈജു, എന്റെ മെഴുകുതിരി അത്താഴങ്ങള്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്.
തീര്‍പ്പില്‍ പ്രഭ നായര്‍ എന്ന കഥാപാത്രമായാണ് ഹന്ന വേഷമിട്ടത്. പൃഥ്വിരാജ്, മുരളി ഗോപി, ഇന്ദ്രജിത്ത്, സൈജു കുറുപ്പ്, ഇഷ തല്‍വാര്‍ എന്നിവരുള്ള സെറ്റില്‍ താനൊരു ഫാന്‍ ഗേള്‍ ആയിരുന്നു. ഫാന്‍ ഗേള്‍ പുറത്തു വരാതെ മനസിനെ അടക്കി നിര്‍ത്തിയാണ് അഭിനയിച്ചതെന്നും ഹന്ന പറയുന്നു.
പേരിനൊരു സ്ത്രീ കഥാപാത്രമായി ഒതുങ്ങിപ്പോകാതെ അഭിനയ പ്രാധാന്യമുള്ള ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ ചെയ്യാനാണ് തനിക്ക് താത്പര്യം. ഈ മടങ്ങി വരവ് വെറുതെയല്ല. അഭിനയം മാത്രമല്ല സിനിമയിലെ മറ്റെല്ലാ മേഖലയിലും കൈവയ്ക്കണം എന്നിങ്ങനെയാണ് ഹന്നയുടെ താല്‍പര്യം.