ജീവന്‍ രക്ഷിക്കുന്നതിനേക്കാള്‍ വലിയ നന്മയില്ല… ജീവന്‍ രക്ഷിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് അവയവദാനം, ഒരു ദാതാവിന് എട്ട് ജീവന്‍ രക്ഷിക്കാനാകും; നിർണ്ണായക തീരുമാനവുമായി നടി മീന

ലോക അവയവദാന ദിനമായ ഇന്ന് തന്റെ അവയവങ്ങള്‍ ദാനം ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്ത് നടി മീന. ജീവന്‍ രക്ഷിക്കുന്നതിനേക്കാള്‍ വലിയ നന്മയില്ലെന്നും അതിന് ഏറ്റവും നല്ല മാര്‍ഗമാണ് അവയവദാനമെന്നും മീന സോഷ്യൽ മീഡിയയിൽ കുറിച്ചു

‘ജീവന്‍ രക്ഷിക്കുന്നതിനേക്കാള്‍ വലിയ നന്മയില്ല. ജീവന്‍ രക്ഷിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് അവയവദാനം. ഇത് ഒരു അനുഗ്രഹമാണ്, വിട്ടുമാറാത്ത രോഗവുമായി പൊരുതുന്ന പലര്‍ക്കും രണ്ടാമത്തെ അവസരമാണ് അവയവദാനം. ആ അവസ്ഥയിലൂടെ വ്യക്തിപരമായി ഞാന്‍ കടന്നുപോയിട്ടുണ്ട്. എന്റെ ജീവിതം മാറ്റിമറിച്ചേക്കാവുന്ന കൂടുതല്‍ ദാതാക്കളാല്‍ എന്റെ സാഗര്‍ അനുഗ്രഹിക്കപ്പെട്ടിരുന്നെങ്കില്‍ എന്ന് ആശംസിക്കുന്നു. ഒരു ദാതാവിന് എട്ട് ജീവന്‍ രക്ഷിക്കാനാകും. അവയവദാനത്തിന്റെ പ്രാധാന്യം എല്ലാവരും മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ദാതാക്കളും സ്വീകര്‍ത്താക്കളും ഡോക്ടര്‍മാരും തമ്മില്‍ മാത്രമല്ല. ഇത് കുടുംബങ്ങളെയും സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും പരിചയക്കാരെയും വളരെയധികം ബാധിക്കുന്നു. ഇന്ന് ഞാന്‍ എന്റെ അവയവങ്ങള്‍ ദാനം ചെയ്യുന്നുവെന്ന് പ്രതിജ്ഞ ചെയ്യുന്നു. നിങ്ങളുടെ പേര് നിലനിര്‍ത്താനുള്ള ഒരു വഴിയാണിത്.’ – മീനയുടെ കുറിപ്പ്.

നിരവധി പേരാണ് മീനയെ പ്രശംസിച്ച് എത്തുന്നത്. മഹത്തായ തീരുമാനമാണെന്നും മറ്റുള്ളവര്‍ക്ക് മാതൃകയാണെന്നുമുള്ള കമന്റുകളാണ് പോസ്റ്റിന് ഉയരുന്നത്. ചിലര്‍ തന്റെ അവയവം ദാനം ചെയ്യുമെന്നും കമന്റിലൂടെ അറിയിക്കുന്നുണ്ട്.

രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് മീനയുടെ ഭര്‍ത്താവ് വിദ്യാ സാഗര്‍ മരിച്ചത്. ശ്വാസകോശ രോഗിയായ വിദ്യാസാഗര്‍ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് കാത്തുനില്‍ക്കെയായിരുന്നു മരണം. അദ്ദേഹത്തിന്റെ ഒന്നിലധികം അവയവങ്ങള്‍ തകരാറിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

Noora T Noora T :