മമ്മൂട്ടി നായകനാകുന്ന പ്രീസ്റ്റ് എന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ക്കൊപ്പം നായിക കഥാപാത്രത്തെ അവതരിപ്പിച്ചതിന്റെ ത്രില്ലിലാണ് നടി നിഖില വിമല്‍. കുറഞ്ഞ കാലം കൊണ്ട് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാന്‍ നിഖിലയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ സിനിമാനടിയാകണമെന്ന ആഗ്രഹത്താല്‍ സിനിമയിലെത്തിയയാളല്ല താനെന്നും നിഖില തുറന്ന് പറഞ്ഞു.

ഇപ്പോഴിതാ പ്രീസ്റ്റില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതിനെക്കുറിച്ച് മനസ്സ് തുറക്കുകയാണ് താരം. മമ്മൂട്ടിയെന്ന വലിയ നടനൊപ്പം ആദ്യമായി അഭിനയിക്കുന്നതിന്റെ ഒരു ടെന്‍ഷന്‍ ചെറുതായുണ്ടായിരുന്നെന്നും എന്നാല്‍ ഷൂട്ടിങ്ങിന്റെ ആദ്യ ദിവസം തന്നെ തന്റെ എല്ലാ ടെന്‍ഷനും ഇല്ലാതാക്കാന്‍ മമ്മൂട്ടിക്ക് സാധിച്ചെന്നും ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ അവർ പറയുന്നുണ്ട്.

താരത്തിന്റെ വാക്കുകൾ
ഷൂട്ടിങ്ങിന്റെ ഫസ്റ്റ് ഡേ ഞാന്‍ മമ്മൂക്കയുടെ അടുത്ത് ‘ഞാന്‍ നിഖില വിമല്‍’ എന്നുപറഞ്ഞ് പരിചയപ്പെടാന്‍ പോയി. മമ്മൂക്ക കസേരയില്‍ നിന്നെഴുന്നേറ്റ് എന്റെ പേര് മമ്മൂട്ടി…’ എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു. അന്തരീക്ഷം ആ തമാശയില്‍ ആകെ കൂളായി. കൂടെ വര്‍ക്ക് ചെയ്യുന്നവരെ കംഫര്‍ട്ടായി വര്‍ക്ക് ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്ന മമ്മൂക്കയുടെ ടെക്നിക് ഞാന്‍ അവിടെ കണ്ടു. ഇത്തരം ലെജന്റ്സിനൊപ്പം അഭിനയിക്കുമ്പോള്‍ നമ്മളിലേക്ക് ഒരു പോസിറ്റീവ് എനര്‍ജി പാസ് ചെയ്യും. അത് ശരിക്കും അനുഭവിച്ചു. മഞ്ജുച്ചേച്ചിയും മമ്മൂക്കയും ഒന്നിക്കുന്ന ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷവും ഏറെയുണ്ട്.
actress