മലയാള സിനിമാ ആസ്വാദകരുടെ മനസിൽ ഒരിക്കലും മായാത്ത അമ്മയുടെ മുഖമാണ് കവിയൂർ പൊന്നമ്മക്ക്. ടിപ്പിക്കലായ അമ്മ കഥാപാത്രങ്ങളെ തുടരെ തുടരെ സിനിമയിൽ അവതരിപ്പിക്കാൻ നിയോഗിക്കപ്പെട്ട താരമാണെങ്കിലും മലയാളത്തിലെ ഏറ്റവും മികച്ച സിനിമകളിലെ അമ്മ കഥാപാത്രമായി മാറിയ നടിയാണ് കവിയൂർ പൊന്നമ്മ. നെറ്റിയിലെ വട്ട പൊട്ടാണ് കവിയൂർ പൊന്നമ്മയെ വ്യത്യസ്തമാക്കുന്നത്
ഇപ്പോഴിതാ കവിയൂര്‍ പൊന്നമ്മയ്ക്കൊപ്പമുള്ള ചിത്രവുമായെത്തിയിരിക്കുകയാണ് നടി ഊര്‍മ്മിള ഉണ്ണി. പ്രിയപ്പെട്ട പൊന്നമ്മ ചേച്ചിയെ കാണാന്‍ പോയി, പഴയ സ്നേഹവും ചിരിയുമൊക്കെ ഇപ്പോഴുണ്ടെന്ന ക്യാപ്ഷനോടെയായാണ് ഫോട്ടോ പങ്കുവെച്ചത്.
പതിവ് പോലെ തന്നെ നെറ്റിയില്‍ വലിയ പൊട്ടുമായാണ് പൊന്നമ്മ പോസ് ചെയ്തത്. നൈറ്റിയണിഞ്ഞുള്ള ഫോട്ടോ കണ്ടപ്പോള്‍ വീണ്ടും ചെറുപ്പമായല്ലോ എന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.
നിര്‍മ്മാതാവായ മണിസ്വാമിയെ ആയിരുന്നു കവിയൂര്‍ പൊന്നമ്മ വിവാഹം ചെയ്തത്. ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകളെക്കുറിച്ച് മുന്‍പ് കവിയൂര്‍ പൊന്നമ്മ തുറന്നുപറഞ്ഞിരുന്നു. മകളായ ബിന്ദു കുടുംബസമേതമായി വിദേശത്താണ്.
കെപിഎസി ലളിതയെ അവസാനമായി കാണാനെത്തിയപ്പോള്‍ വികാരഭരിതയായ പൊന്നമ്മയുടെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു. ഈ വിയോഗം വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു അവര്‍ പറഞ്ഞത്.